ഉത്തരാഖണ്ഡ്: സില്‍ക്യാര ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നു. the rescue mission last-minute in crisis will airlift the workers
ഡ്രില്ലിങ് മെഷീൻ ഇരുമ്ബ് പാളിയില്‍ ഇടിച്ചതോടെ നേരിയ പ്രതിസന്ധിയിലാണ് എല്ലാവരും. എന്നാല്‍ എൻഡിആര്‍എഫ് സംഘം യന്ത്രം നന്നാക്കാനുള്ള ശ്രമം തുടരുകയാണ്.
തുരങ്കത്തിൽ ഇനി 10 മീറ്ററോളം ഭാഗത്തു മാത്രമാണു പൈപ്പ് ഇടാനുള്ളത്. തടസ്സമുള്ള ഇരുമ്പുഭാഗം എൻഡിആർഎഫ് മുറിച്ചു നീക്കുന്നുണ്ട്.
9 കുഴലുകളാണു തുരങ്കത്തിലേക്കു സ്ഥാപിച്ചിട്ടുള്ളത്. രാത്രിയോടെ എല്ലാവരെയും പുറത്തെത്തിക്കാനാകും എന്നാണു പ്രതീക്ഷ. തൊഴിലാളികളെ പരിചരിക്കാനുള്ള മെഡിക്കൽ സംഘം സജ്ജരാണ്.
എല്ലാവരും സുരക്ഷിതരാണെന്നും ഒരുക്കങ്ങൾ പൂർത്തിയായെന്നും അധികൃതർ അറിയിച്ചു. തൊഴിലാളികളെ പൈപ്പിലൂടെ പുറത്തെത്തിക്കാനാണു നീക്കം. പുറത്തെത്തിച്ചശേഷം ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും.