Saturday, January 25, 2025
spot_imgspot_img
HomeNewsKerala Newsഅതിദാരുണം, ആലപ്പുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു : മുഖം കടിച്ചുകീറി

അതിദാരുണം, ആലപ്പുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു : മുഖം കടിച്ചുകീറി

ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ അരയൻ ചിറയിയില്‍ കാർത്യായനി(81)യാണ് മരിച്ചത്.

വൈകിട്ട് നാലരയോടെയാണ് സംഭവം.

മകൻ പ്രകാശന്റെ വീട്ടിൽ എത്തിയതായിരുന്നു കാർത്ത്യായനി. മകനും ചെറു മക്കളും പുറത്ത് പോയ സമയത്താണ് കാർത്ത്യായിനിയെ തെരുവ് നായ ആക്രമിച്ചത്. വീട്ടിൽ മകന്റെ ഭാര്യ ഉണ്ടായിരുന്നു. ഇവർ കാണുമ്പോഴേക്കും നായ കാർത്ത്യായനിയമ്മയെ കടിച്ചുകുടഞ്ഞിരുന്നുവെന്നാണ് പറയുന്നത്. മുഖം പൂർണമായും നായ കടിച്ചെടുത്തു.

കണ്ണുകളും നഷ്ടപെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം സ്ഥലത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments