പാലാ : ഓലപടക്കം കൈയിലിരുന്ന് പൊട്ടി രണ്ട് പേർക്ക് പൊള്ളലേറ്റു. വാകക്കാട് സ്വദേശികളായ മിൻ്റോ റെജി ( 18 ) ജോസഫ് കുര്യൻ ( 20 ) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.
പാലാ മേലുകാവ് വാകക്കാട് ഓലപടക്കം പൊട്ടിക്കാനായി കത്തിക്കുമ്പോൾ കൈയ്യിലിരുന്നു പൊട്ടിയാണ് സംഭവം. ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.