Friday, April 25, 2025
spot_imgspot_img
HomeNewsKerala Newsപാലായില്‍ വിദ്യാര്‍ത്ഥിനിയെ തോട്ടില്‍ വീണ് കാണാതായി : തിരച്ചിൽ തുടരുന്നു

പാലായില്‍ വിദ്യാര്‍ത്ഥിനിയെ തോട്ടില്‍ വീണ് കാണാതായി : തിരച്ചിൽ തുടരുന്നു

പാലാ : ഭരണങ്ങാനം കുന്നേമുറി പാലത്തിന് സമീപം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കൈത്തോട്ടില്‍ വീണ് കാണാതായി.  ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി  ഹെലൻ അലക്സ് ആണ് കാണാതായത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. വൈകിട്ട് 4 മണിയോടെ ആരംഭിച്ച തെരച്ചിൽ തുടരുകയാണ്. child missing in pala bharanaganam news

ഫയർഫോഴ്സ് സംഘത്തിന് ഒപ്പം ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരും പങ്കാളികളായി. ഇരുട്ടായതോടെ ജനറേറ്ററും ലൈറ്റ് സംവിധാനങ്ങളും എത്തിച്ചാണ് തിരച്ചിൽ തുടരുന്നത്. RDO രാജേന്ദ്ര ബാബു, തഹസിൽദാർ K M ജോസുകുട്ടി , ഭരണങ്ങാനം വില്ലേജ് ഓഫീസർ സജി മാത്യു എന്നിവരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

തോടിന് കുറുകെ വലകെട്ടിയ ശേഷം തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിക്കാനും നാളെ രാവിലെ പുനരാരംഭിക്കാനും ആണ് തീരുമാനം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments