Saturday, September 20, 2025
spot_imgspot_img
HomeNewsKerala Newsസംസ്ഥാനത്ത് ചൂട് കനക്കുന്നു; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നു; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്.സംസ്ഥാനത്ത് ചൂടിന് ശമനമില്ല.

കൊല്ലം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളില്‍ 36°C വരെയും ഇതിനോടകം രേഖപ്പെടുത്തി. സാധാരണയെക്കാള്‍ 2 – 3 °C വരെ കൂടാന്‍ സാധ്യത മുൻനിർത്തി പൊതുജനങ്ങൾ ജാഗ്രത പുർത്തേണ്ടതുണ്ട്.ഉയര്‍ന്ന ചൂടും ഈർപ്പം നിറഞ്ഞ വായുവും ജില്ലകളില്‍, മലയോര പ്രദേശങ്ങളിൽ ഒഴികെ,ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments