യുകെയിലെ നഴ്സിംഗ് സ്റ്റാഫുകൾ പകുതിയോളം ജോലി ഉപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പിലെന്ന് സര്‍വേ.എൻഎച്ച്എസിലെ നേഴ്‌സിംഗ് ജോലി ഉപേക്ഷിച്ച് സ്റ്റാഫ് നേഴ്സുമാർ. ഇവർ പോകുന്നത് തടയാൻ അധിക തുക സർക്കാർ അനുവതിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
നേഴ്‌സുമാർക്ക് ജോലിക്ക് ആനുപാതികമായ ശമ്പള വർധന നൽകണമെന്നാണ് ആവശ്യം . ഇതോടൊപ്പം ഈ മേഖലയിലേയ്ക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിന് മെച്ചപ്പെട്ട ശമ്പളം നൽകണമെന്ന് നേഴ്‌സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്‍ എച്ച് എസ്സില്‍ അരലക്ഷത്തോളം നഴ്സിംഗ് ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുമ്പോള്‍ നിലനിൽക്കുന്ന സാഹചര്യത്തിലാണ്. നിലവിലുള്ള ജീവനക്കാരില്‍ പകുതിയും ജോലി ഉപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പിലെന്ന് സര്‍വേ. ഇപ്പോള്‍ തന്നെ ജീവനക്കാരുടെ കുറവു മൂലം കടുത്ത പ്രതിസന്ധിയിലായ എന്‍ എച്ച് എസിന് കൂടുതല്‍ ജീവനക്കാര്‍ വിട്ടുപോകുന്നത് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്.
ജീവനക്കാരെ, ജോലിയില്‍ നിന്നും വിട്ടുപോകാതെ എന്‍ എച്ച് എസ്സിനൊപ്പം ചേര്‍ത്ത് നിര്‍ത്താനിത് ആവശ്യമാണെന്നാണ് ആര്‍ സി എന്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏറെ ദുരിതങ്ങള്‍ സൃഷ്ടിച്ച എന്‍ എച്ച് എസ് സമരത്തിന് സമാനമായ സമരത്തെ കുറിച്ചുള്ള മുന്നറിയിപ്പും യൂണിയന്‍ നല്‍കുന്നുണ്ട്.