പാലാ: സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷന്റെയും സെന്റ് തോമസ് ഹൈസ്കൂളിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനമാചരിച്ചു.
സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ ഐ. ടി. ഇ. പാലായിലെ ഡി. എൽ. എ. ഡ് ഒന്നാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം തണൽ 2K24 സംയുക്തമായി നടത്തി. pala st thomas college news
ഡി.എൽ.എഡ്. ഒന്നാംവർഷ വിദ്യാർഥി ജിതിൻ സണ്ണി അധ്യക്ഷപദം അലങ്കരിച്ചു. വിശിഷ്ടാതിഥിയായ എം.എഡ്. വിഭാഗം മേധാവി ഡോ. ടി. എം മോളിക്കുട്ടിക്ക് ഒരു തൈ കൈമാറിക്കൊണ്ട് അധ്യാപിക സാലിക്കുട്ടി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡോ. ടി. എം മോളിക്കുട്ടി പരിസ്ഥിതിദിന സന്ദേശം നൽകി.
ഡി.എൽ.എഡ് അധ്യാപിക ഷീജ തോമസ് ആശംസകൾ അർപ്പിച്ചു. ഡി.എൽ.എഡ് വിദ്യാർത്ഥികൾ വിവിധങ്ങളായ കലാപരിപാടികളും പരിസ്ഥിതിയെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും നടത്തി.
കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും സെൻറ് തോമസ് ഹൈസ്കൂളിന്റെയും ഡി. എൽ.എഡ്. വിഭാഗത്തിന്റെയും നേതൃത്വത്തിൽ
സെന്റ് തോമസ്
ഹൈ സ്കൂൾ പരിസരത്ത് വ്യക്ഷതൈകൾ നട്ടു. ഇതിന് നേതൃത്വം വഹിച്ചത് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സി. ബീനാമ്മ മാത്യു, സ്കൂൾ ഹെഡ്മാസ്റ്റർ ഫാദർ.റെജി തെങ്ങുംപള്ളിയിൽ, ഡോ. അലക്സ് ജോർജ് എന്നിവരായിരുന്നു.
ബി.എഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്യാമ്പസിനുള്ളിലെ ലോണും ക്യാമ്പസിലേക്കുള്ള ആർച്ച് മുതൽ പ്രധാന ഗേറ്റ് വരെ ഉള്ള വഴിയും പരിസരവും വൃത്തിയാക്കുകയും ചെയ്തു.