ബംഗളുരു : കര്‍ണാടകയിൽ യുവതിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാജ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച രണ്ടു പേര്‍ അറസ്റ്റില്‍.neha and fayas was in love hindu oraganisation complaint arrest love jihad
അതേസമയം നേഹയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കൊലയാളിയുടെ മാതാവ്. നേഹ ഹിരേമഠിനെ കുത്തികൊലപ്പെടുത്തിയ ഫയാസിൻറെ അമ്മ മുംതാസ് നേഹയുടെ കുടുംബത്തോട് പൊട്ടിക്കരഞ്ഞുകൊണ്ടാണ് നേഹയുടെ കുടുംബത്തോട് മാപ്പു പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
നേഹയും ഫയാസും പ്രണയത്തിലായിരുന്നു എന്നാണ് ഫയാസിന്റെ മാതാവ് മുംതാസ് ആദ്യം പ്രതികരിച്ചിരുന്നത്. ഇക്കാര്യം കഴിഞ്ഞ വർഷം മുതല്‍ തനിക്ക് അറിയാമായിരുന്നു എന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംഭവം ബിജെപി ഏറ്റെടുക്കുകയും സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലാകുകയും ചെയ്തതോടെയാണ് മുംതാസ് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.
അതേസമയം ‘ലവ് ജിഹാദ്’ ആണ് ഉണ്ടായതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം കത്തിയുമായി ക്യാമ്പസിലെത്തിയ ഫയാസ്, നേഹയെ കുത്തിവീഴ്‌ത്തുകയായിരുന്നു.
പ്രണയാഭ്യര്‍ഥനയുമായി ഫയാസ് പലതവണ നേഹയെ സമീപിച്ചെങ്കിലും നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ഇതിന്റെ പകയിലാണ് ഫയാസ് ആക്രമിച്ചതെന്നാണ് വിവരം. സഹപാഠികള്‍ പിടികൂടിയ ഫയാസിനെ പിന്നീട് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.