Friday, September 19, 2025
spot_imgspot_img
HomeCrime Newsബന്ധുവിന്‍റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങിന് എത്തി ;ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും ; പാലായിൽ യുവാവിനെ കത്രിക...

ബന്ധുവിന്‍റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങിന് എത്തി ;ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും ; പാലായിൽ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി ; സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്

കോട്ടയം: ചീട്ടുകളിയെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കോട്ടയത്ത് യുവാവ് കൊല്ലപ്പെട്ടു. പാല കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസാണ് (26) മരിച്ചത്.man stabbed to death pala

പുലര്‍ച്ചെയുണ്ടായ സംഘട്ടനത്തില്‍ ഒരു സ്ത്രീ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു.

മങ്കരയില്‍ ഒരു ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങില്‍ പങ്കെടുക്കാനാണ് ലിബിനും സുഹൃത്തുക്കളുമെത്തിയത്. ഇവിടെ വെച്ച്‌ ചീട്ടുകളിയും മദ്യപാനവും നടന്നു. ഇതിനിടെയാണ് വാക്കുതര്‍ക്കമുണ്ടായത്.

ലിബിനെ അഭിലാഷ് എന്നയാളാണ് കത്രിക കൊണ്ട് കുത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. സംഘര്‍ഷത്തില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വീട്ടിലെ ഗൃഹനാഥയായ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments