കോട്ടയം: മധ്യപ്രദേശിലെ ജാംബുവ ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ അതിക്രമിച്ചു കയറുകയും കുരിശുകളിൽ ബലമായി കാവിക്കൊടി കെട്ടുകയും ചെയ്ത സംഭവം ഭയപ്പെടുത്തുന്നതും അത്യന്തം പ്രതിഷേധാർഹവുമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. jose k mani news
പള്ളികളുടെ മുകളിൽ കയറി നിന്നാണ് സംഘടിച്ചെത്തിയ വർഗീയവാദികൾ കാവിക്കൊടി കുരിശുകളിൽ കെട്ടിയത്. തടയാൻ ശ്രമിച്ചിട്ടും ബലമായിട്ട് കൊടികെട്ടുകയും അടിച്ചുമാറ്റിയാൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.പരാതിപ്പെട്ടിട്ടും ഇതേവരെയായിട്ടും പോലീസ് കേസെടുക്കാൻ തയ്യാറാകാത്തത് ന്യൂനപക്ഷ സമൂഹങ്ങളോടുള്ള മധ്യപ്രദേശ് സർക്കാരിൻ്റെ സമീപനമെന്തായിരിക്കും എന്നതിന്റെ തെളിവാണ്.
സംഭവത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും പള്ളികളിൽ ബലമായി അതിക്രമിച്ചു കയറി കുരിശുകളിൽ കാവിക്കൊടി കെട്ടിയവരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനാവശ്യമായ നിയമ നടപടികൾ സ്വീകരിക്കുവാൻ മധ്യപ്രദേശ് സർക്കാരിന് നിർദ്ദേശം കൊടുക്കുകയും ചെയ്യണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.