കോട്ടയം: നവകേരള സദസിൽ റബ്ബറിന് 250 രുപ തറവില ആവശൃപ്പെട്ട കേരളാ കോൺഗ്രസ് എം എംപി തേമസ് ചാഴികാടനെ ശാസിച്ച മുഖൃമന്ത്രിക്കെതിരെ ജോസ് വിഭാഗത്തിന്റെ അതൃപ്തി പുകയുന്നതിനിടയിൽ മഞ്ഞുരുകലിന്റെ സന്ദേശവുമായി മുഖൃമന്ത്രിയും ജോസ് കെ മാണിയും തിരുവനന്തപുരത്ത് വേദി പങ്കിടുന്നു.Jose K Mani – Chief Minister agrees to end the rubber war in Pala. CM Pinarayi will release KM Mani’s autobiography.
ജനുവരി 17 ന് നടക്കുന്ന കെ എം മാണിയുടെ ആത്മകഥാ പ്രകാശന ചടങ്ങാണ് ഇതോടെ രാഷ്ട്രീയ പ്രാധാനൃമുള്ള സംഭവമായി മാറുന്നത്.
ജോസ് കെ മാണിയുടെയും പാർട്ടിയുടെ മന്ത്രി റോഷി അഗസ്റ്റൃന്റെയും സാന്നിദ്ധൃത്തിൽ മുഖൃമന്ത്രി തോമസ് ചാഴികാടനെ വിമർശിച്ചത് യുഡിഎഫ് വലിയ പ്രചാരണമാക്കുകയുംചെയ്തിരുന്നു.
ജോസ് വിഭാഗത്തെ യുഡിഎഫിലേക്ക് കോൺഗ്രസ് ക്ഷണിക്കുകയും ചെയ്തു.ഇത്
ഇടതുപക്ഷത്തു നിന്നും ജോസ് കെ മാണിയും കൂട്ടരും പുറത്തു വരുമെന്ന ചർച്ചകളാക്കി ചില യുഡിഎഫ് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുമുണ്ട്.ഇതിനിെടായണ് കേരളാ കോൺഗ്രസിന്റെ പുതിയ നീക്കം രാഷ്ട്രീയ ചർച്ചയാകുന്നത്.
റബറിനെപ്പറ്റി പ്രസംഗിച്ച തോമസ് ചാഴികാടൻ എംപിയെ പരസ്യമായി ശാസിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേരളാ കോൺഗ്രസി അതൃപ്തി ഇനിയും കെട്ടടങ്ങിയിട്ടില്ല.എന്നാൽ ഈ അതൃപ്തി പരിഹിരിക്കാനാണ് കേരളാ കോൺഗ്രസിന്റെ നീക്കം.
കൂടാതെ സോളാർ ലൈംഗികാരോപണ കേസിൽ ജോസ് കെ മാണിയെ കുരുക്കാൻ കെ ഗണേശ് കുമാർ ഇടപെട്ടെന്ന ആരോപണത്തിലും ജോസ് വിഭാഗം നീരസത്തിലാണ്. ഗണേശിന് മന്ത്രി സ്ഥാനം നല്കരുതെന്ന ജോസ് വിഭാഗത്തിന്റെ ആവശൃവും ഇടത് മുന്നണി തള്ളുകയായിരുന്നു.
സർക്കാരുമായി ഇടഞ്ഞ് നില്ക്കുന്ന എൻഎസ്എസിനെ അനുനയിപ്പിക്കുക എന്ന ലക്ഷൃവും മുൻനിർത്തിയാണ് മുഖൃമന്ത്രി മുൻകൈയെടുത്ത് ഗണേശിന് മന്ത്രി സ്ഥാനം നല്കിയത്.
ഇതും ജോസ് വിഭാഗത്തിന് തിരിച്ചടിയായി.ഇതോടെ മുഖൃമന്ത്രി തന്നെ കേരളാകോൺഗ്രസിനെ അവഗണിക്കുന്നില്ലന്ന് വൃക്തമാക്കാൻ മുന്നിട്ടിറങ്ങിയതെന്നാണ് സൂചന.
തോമസ് ചാഴിക്കാടനെ അപമാനിച്ചതിന്റെ വേദന മുഖ്യമന്ത്രി നേരിട്ടു റബർ കർഷകരുടെ യോഗം വിളിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ മാറിയെന്നാണ് കേരളാ കോൺഗ്രസ് നേതൃത്വം പറയുന്നത്. നവകേരള സദസിനെ കുറിച്ച് തോമസ് ചാഴിക്കാടന് ഒന്നും അറിയില്ലേ എന്ന വിമർശനവുമായിട്ടായിരുന്നു കോട്ടയത്തെ രാഷ്ട്രീയ ചർച്ചകൾ പിണറായി പുതിയ തലത്തിലെത്തിച്ചത്.
കോട്ടയത്ത് മുഖൃമന്ത്രിയോട് റബറിന്റെ കാരൃമല്ലാതെ എന്തു പറയാനാണെന്നാണ് കേരളാ കോൺഗ്രസ് റബർകർഷകർ ചോദിക്കുന്നത്.ഇതോടെ ചാഴികാടന് കർഷകരുടെ ഇടയിൽ രക്തസാക്ഷി പരിവേഷ
മാണ് ഉണ്ടായതെന്ന് എതിരാളികളും പറയുന്നുണ്ട്.
കോട്ടയത്ത് റബ്ബർ മരം പോലെ ചാഴികാടന്റെ ഗ്രാഫ് ഉയരാനും ഇടയാക്കി.
എന്നാൽ റബ്ബറിൽ മുഖ്യമന്ത്രി എടുത്ത തീരുമാനം ഇതിനുള്ള പ്രായശ്ചിത്തമാണെന്ന് കേരളാ കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. അതുകൊണ്ട് പിണറായിയുമായി ജോസ് കെ മാണി സഹകരിക്കും.
മുഖ്യമന്ത്രിക്കു തിരിച്ചും വേദി ഒരുക്കാനാണ് കേരള കോൺഗ്രസ് (എം) തീരുമാനം. ജനുവരി 17നു തിരുവനന്തപുരത്ത് കെ.എം.മാണിയുടെ ആത്മകഥ പ്രകാശനച്ചടങ്ങിലേക്ക് കേരള കോൺഗ്രസ് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു. പഴയ അസംബ്ലി മന്ദിരത്തിലാണ് പ്രകാശനച്ചടങ്ങ്.
സിപിഎമ്മും കേരള കോൺഗ്രസു (എം)മായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് മുഖ്യമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജനുവരി അഞ്ചിനു കോട്ടയത്തു ചേരും.
ഫണ്ട് പിരിവാണു പ്രധാന അജൻഡയായി ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും പാർട്ടിയിൽ വിമതനായി നില്ക്കുന്ന പി.എം.മാത്യുവിന്റെ വിമർശനവും സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച ചെയ്യും.പാർട്ടി വിട്ടു പോയ സ്റ്റീഫൻ ജോർജ് തിരിച്ച് വന്നപ്പോൾ കോർപ്പറേഷൻ സ്ഥാനവും ഓഫീസ് ചാർജുള്ള ജനറൽ സെക്രട്ടറി പദവും നല്കിയതാണ് മാതൃവിനെ ചൊടിപ്പിച്ചത്.
കടുത്തുരുത്തിയിലെ പ്രബല നേതാവായ തനിക്ക് സർക്കാർ പദവികൾ പാർട്ടി നല്കാത്തതിലും മാതൃഖിന്നനാണ്.
നിയമസഭാ സീറ്റുകളിൽ കേരളാ കോൺഗ്രസിനേക്കാൾ ബഹുദൂരം മുന്നിലാണ് സിപിഐ.
കോട്ടയത്തിന് പുറമേ ഇടുക്കിയോ പത്തനം തിട്ടയോ വേണമെന്നാണ് ആഗ്രഹം.രണ്ട് എംപിമാരെ ലോക്‌സഭയിലേക്ക് അയച്ച് ഇടതുപക്ഷത്തെ പ്രധാനിയാകാനാണ് ജോസ് കെ മാണിയുടെ തന്ത്രം.
പാലായിലെ നവകേരളസദസിൽ റബർ തങ്ങുവില ഉയർത്തണമെന്ന് തോമസ് ചാഴികാടൻ മുഖൃമന്ത്രിയോട് ആവശൃപ്പെട്ടതിൽ മുഖൃമന്ത്രി ചാഴികാടനെ വിമർശിച്ചത് വൻ രാഷ്ട്രീയ വിവാദമായിരുന്നു. കേരള കോൺഗ്രസ് (എം) സൈബർ വിഭാഗം മുഖ്യമന്ത്രിക്കെതിരേ രംഗത്തു വന്നിരുന്നു.
മുഖ്യമന്ത്രിയുടെ വിമർശനത്തെ പ്രതിരോധിക്കാൻ കേരള കോൺഗ്രസ് നേതൃത്വം തയാറായില്ലെന്ന് പാർട്ടി ഉന്നതാധികാര സമിതി അംഗം പി. എം. മാത്യു പരസ്യ വിമർശനം നടത്തുകയും ചെയ്തു. ഇത്തരം വിമർശനത്തിന്റെ ഭാഗമാകൻ കേരളാ കോൺഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നില്ല.
ഇതാണ് പിണറായിയെ മാണിയുടെ ആത്മകഥാ പ്രകാശന ചടങ്ങിൽ ക്ഷണിച്ച് കേരളാ കോൺഗ്രസ് നൽകുന്ന സന്ദേശവും.
മുഖ്യമന്ത്രിക്കു തിരിച്ചും വേദി ഒരുക്കാനാണ് കേരള കോൺഗ്രസ് നീക്കം.
കെ.എം.മാണിയുടെ ആത്മകഥ പ്രകാശനച്ചടങ്ങിലേക്ക് കേരള കോൺഗ്രസ് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു. പഴയ അസംബ്ലി മന്ദിരത്തിലാണ് പ്രകാശനച്ചടങ്ങ്. സിപിഎമ്മും കേരള കോൺഗ്രസു (എം)മായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് മുഖ്യമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചത്.
ലോക്‌സഭാ തിരിഞ്ഞെടുപ്പിൽ കോട്ടയത്തിനൊപ്പം ഇടുക്കിയോ പത്തനംതിട്ടയോ കൂടി കേരളാ കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്. രണ്ടു സീറ്റുകൾ വാങ്ങി രണ്ടിടത്തും ജയിക്കുകയാണ് ലക്ഷ്യം.
അതിലൂടെ ഇടതുപക്ഷത്തെ രണ്ടാമനായി മാറാമെന്നും ജോസ് കെ മാണി വിലയിരുത്തുന്നു.!സിപിഎമ്മിനെ കൂടുതൽ പ്രകോപിപ്പിച്ചാൽ കോട്ടയം സീറ്റിന്റെ വിജയ സാധൃതയെ ബാധിക്കുമെന്നതിനാൽ പരസൃ വിമർശനം ഒഴിവാക്കാനാണ് പാർട്ടി തീരുമാനം.കോട്ടയം സീറ്റ് പത്തനം തിട്ടയുമായി വച്ചമാറുന്നതായും ചർച്ചകളുണ്ട്. കോട്ടയം യുഡിഎഫിന്റെ ഷുവർ സീറ്റാണന്നതാണ് കാരണം.
കോട്ടയത്ത് മാണിഗ്രൂപ്പിന് എംഎൽഎമാരുമില്ല.
പത്തനംതിട്ടയിൽ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, റാന്നി മന്ധലങ്ങൾ മാണിഗ്രൂപ്പ് എം എൽഎമാരാണുള്ളത്.അതുകൊണ്ട് തന്നെ വിജയ സാധൃതയും കൂടുതലാണ്.
എന്നാൽ പത്തനം തിട്ടയിൽ പാർട്ടിക്ക് ചീഫ് വിപ്പ് ജയരാജ് അല്ലാതെ യോജിച്ച സ്ഥാനാർത്ഥിയില്ല . ജയരാജാകട്ടെ ചീഫ് വിപ്പ് സ്ഥാനം രാജിവച്ച് മത്സരിക്കാൻ തയ്യാറുമല്ല