Friday, September 19, 2025
spot_imgspot_img
HomeCrime Newsസംസ്ഥാനത്ത് രണ്ട് യുവാക്കൾ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പോലീസ്

സംസ്ഥാനത്ത് രണ്ട് യുവാക്കൾ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പോലീസ്

തിരുവനന്തപുരം; നെടുമങ്ങാട് സുഹൃത്തുക്കൾ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് മണക്കോട് സ്വദേശി ബിജീഷ് (26), വർക്കല സ്വദേശി ശ്യം (26) എന്നിവരാണ് മരിച്ചത്.ഇരുവരും നിർമ്മാണ തൊഴിലളികൾ ആണ്.

ഇന്നലെ ഉച്ചയോടെയാണ് ഇവരെ കാണാതായത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജീഷിൻ്റെ വീടിന് സമീപത്തെ മരത്തിൽ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തി മൃതശരീരം ബന്ധുക്കൾക്ക് വിട്ട് നൽകും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments