ബെംഗളൂരു: ഷിരൂരിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടി പുഴയിലിറങ്ങി തിരച്ചിൽ ആരംഭിച്ചു. തെരച്ചിൽ സംഘത്തിലെ തലവൻ ഡൈവ് ചെയ്‌ത ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടു. പല തവണ മുങ്ങിയെങ്കിലും ഈശ്വർ മൽപെ അതിവേഗം തിരിച്ചുകയറിയെന്നാണ് വിവരം.arjun mission updates
മൽപെയെ തിരിച്ചെത്തിച്ച് ദൗത്യസംഘം. രക്ഷാ ദൗത്യം തുടരുമെന്ന് ദൗത്യസംഘം അറിയിച്ചു.
വീണ്ടും നദിയിലേക്ക് ഇറങ്ങുമെന്ന് ഡൈവേഴ്‌സ്. ഡൈവേഴ്‌സിന് വെള്ളത്തിൽ ഉറച്ച് നിൽക്കാൻ ബുദ്ധിമുട്ട്. ശക്തമായ അടിയൊഴുക്കാണ് പുഴയിൽ. 6.8 നോട്സ്ആണ് അടിയൊഴുക്ക്. ഈശ്വർ മൽപെയടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ശനിയാഴ്ചയാണ് ഇവിടെ എത്തിയത്.
മത്സ്യത്തൊഴിലാളികളുടെ ബോട്ട് എത്തിച്ചാണ് മൺകൂനക്ക് അരികെ ഇവരെത്തിയത്. നാവികസേനയും മത്സ്യത്തൊഴിലാളികളും ഇവരുടെ കൂടെയുണ്ട്. 12 ദിവസമായി തുടരുന്ന ദൗത്യത്തിൽ ആദ്യമായാണ് പുഴയിലിറങ്ങി തിരച്ചിൽ നടത്തുന്നത്.
ഗാംഗാവലി പുഴയിലേക്കിറങ്ങാൻ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഈശ്വർ മൽപെ രംഗത്തെത്തിയിരുന്നു. 100 അടി താഴ്ചയിലേക്ക് വരെ പോയിട്ടുണ്ട്, ഇതിനേക്കാളും ഒഴുക്കുള്ള ഘട്ടങ്ങളിൽ പോലും ദൗത്യങ്ങളിൽ പോയിട്ടുണ്ട്.
കർണാടകത്തിൽ തന്നെ നിരവധി രക്ഷാപ്രവർത്തനങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ തികഞ്ഞ ആത്മവിശ്വാസമാണ് ഇവർ പ്രകടിപ്പിച്ചിരിക്കുന്നത്.