കൊച്ചി: നടന് ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മട്ടാഞ്ചേരി സ്വദേശിയായ ബൈക്ക് യാത്രക്കാരനെ കാറിടിച്ച ശേഷം നിര്‍ത്താതെ പോയ സംഭവത്തിലാണ് എറണാകുളം ആര് ടി ഒ യുടെ നടപടി. നേരത്തെ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് നടപടി.
വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദമായ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് നടന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.
മട്ടാഞ്ചേരി സ്വദേശി നല്കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസമാണ് സംഭവം. മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നാണ് പരാതി.അപകടത്തില്‍ പരാതിക്കാരന് സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു.