Saturday, September 20, 2025
spot_imgspot_img
HomeNewsKerala Newsടോറസ് ലോറി ഓട്ടോയിലിടിച്ച്‌ അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ടോറസ് ലോറി ഓട്ടോയിലിടിച്ച്‌ അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

അങ്കമാലി: ഓട്ടോ ഡ്രൈവർ ടോറസ് ലോറിയിടിച്ച്‌ ദാരുണാന്ത്യം. അങ്കമാലി തുറവൂർ പുല്ലാനി മേനാച്ചേരി വീട്ടില്‍ യാക്കോബിന്‍റെ മകൻ വർഗീസ് (48) ആണ് മരിച്ചത്.accident in angamaly

മഞ്ഞപ്രയില്‍ നിന്ന് കരിങ്കല്ല് കയറ്റി വന്ന ടോറസ് മുന്നില്‍ സഞ്ചരിച്ച ഓട്ടോയെ മറികടക്കുന്നതിനിടെ ആണ് അപകടം. റോഡില്‍ തെറിച്ച്‌ വീണ വർഗീസിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അങ്കമാലി – മഞ്ഞപ്ര റോഡില്‍ കിടങ്ങൂര്‍ പെട്രോള്‍ ബങ്കിന് സമീപം ഇന്ന് ഉച്ചക്കായിരുന്നു അപകടം.

പീച്ചാനിക്കാട് സെന്‍റ് സേവ്യേഴ്സ് പബ്ലിക് സ്കൂള്‍ അധ്യാപിക അങ്കമാലി പന്തപ്ലാക്കല്‍ കുടുംബാംഗം എല്‍ജിയാണ് വർഗീസിന്റ ഭാര്യ. മക്കള്‍: ഗോഡ്സൻ, എയ്ഞ്ചല്‍. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മഞ്ഞപ്ര സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments