കോട്ടയം: പട്ടാപകൽ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവ് അറസ്റ്റില്‍. കടുത്തുരുത്തി പൂഴിക്കോല്‍ ലക്ഷംവീട് കോളനിയില്‍ അഖില്‍ കെ അജി ആണ് പിടിയിൽ ആയത്.A case where a girl was kidnapd on a bike in Kottayam
ഇയാളെ പിടികൂടിയത് കടുത്തുരുത്തി പൊലീസ് ആണ്. പത്താം തീയതിയാണ് ഇയാളും, സുഹൃത്തും ചേർന്ന് കടുത്തുരുത്തി സ്വദേശിനിയായ പെണ്‍കുട്ടിയെ വഴിയില്‍വച്ച് ബലമായി ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പൊലീസ് കേസ്.
ഇയാള്‍ക്ക് കടുത്തുരുത്തി സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട് എന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.