തൃശൂര്‍: ഇറങ്ങുന്നതിനിടെ യുവാവിന്റ മൊബൈല്‍ പൊട്ടിത്തെറിച്ചു. വൻദുരന്തം ഒഴിവായത് തലനാരിഴക്കാണ്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് കാസിമിൻ്റെ വീട്ടിൽ ആണ് സംഭവം.phone blast in thrissur
സംഭവത്തില്‍ യുവാവിന് പരിക്കില്ല.
ഫോണ്‍ അടുത്തുവെച്ച് മുഹമ്മദ് ഫഹീം ഉറങ്ങുന്നതിനിടെയായിരുന്നു ഫോണ്‍പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് ഫഹീം എഴുന്നേറ്റപ്പോള്‍ മുറിയിലാകെ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. ഇതേസമയം ശബ്ദംകേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ കിടക്കയുടെ ഒരു ഭാഗം കത്തിനശിച്ചു.
‘വോട്ടുതേടി കാട്ടില്‍ പൊക്കോണം, ആരും ജനങ്ങളുടെ അടുത്തേക്ക് വരരുത്,മനുഷ്യനു പുല്ലുവിലയാണ് സർക്കാർ കല്‍പ്പിക്കുന്നത്’; മന്ത്രിസംഘത്തോട് പൊട്ടിത്തെറിച്ച് അജീഷിന്റെ മക്കള്‍