Friday, September 19, 2025
spot_imgspot_img
HomeCrime Newsപാലായില്‍ അച്ഛനും അമ്മയും മൂന്ന് കുട്ടികളും അടക്കം അഞ്ചുപേര്‍ മരിച്ചനിലയില്‍ : രക്തം വാർന്ന നിലയിൽ...

പാലായില്‍ അച്ഛനും അമ്മയും മൂന്ന് കുട്ടികളും അടക്കം അഞ്ചുപേര്‍ മരിച്ചനിലയില്‍ : രക്തം വാർന്ന നിലയിൽ കുഞ്ഞുങ്ങളുടെ മൃതദേഹം

പാലാ: പാലായിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. പാലാ പൂവരണിയില്‍ ആണ് അച്ഛനും അമ്മയും മൂന്ന് കുട്ടികളും മരിച്ചത്.5 found dead in kottayam pala follow up

ഇന്ന് പുലർച്ചെയാണ് അകലകുന്നം ഞണ്ടുപാറ സ്വദേശി ജെയ്സണ്‍ തോമസും കുടുംബവുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിനു ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം.

ഇവർ താമസിച്ചിരുന്നത് വാടക വീട്ടിലായിരുന്നു. പൊലീസെത്തിയപ്പോള്‍ ഭാര്യയും കുഞ്ഞുങ്ങളും കട്ടിലില്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുകയായിരുന്നു.

ഭാര്യയെയും ചെറിയ കുട്ടിയടക്കം മൂന്ന് കുട്ടികളെയും വെട്ടിയോ കുത്തിയോ കൊന്ന ശേഷം ജയ്സണ്‍ തൂങ്ങിമരിച്ചത് ആണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.എന്നാല്‍ എന്താണ് ഇത്രയും ദാരുണമായ നിലയിലേക്ക് ഇവരെ എത്തിച്ചത് എന്നത് വ്യക്തമല്ല.

ജയ്സണ്‍ തോമസ് ഒരു റബർ ഫാക്ടറിയില്‍ ഡ്രൈവറാണ് എന്നാണ് സൂചന. ഇവർ പൂവരണിയില്‍ താമസമാക്കിയിട്ട് ഒരു വർഷമായിട്ടേയുള്ളൂ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments