അമ്മയെക്കുറിച്ചു വാചാലനായി യുവന്‍ ശങ്കര്‍ രാജ. ഒരു സ്വകാര്യ മാധ്യമത്തിനു കൊടുത്ത അഭിമുഘത്തിൽ ആണ് യുവൻ അമ്മയുടെ വിയോഗത്തെ കുറിച്ച് സംസാരിക്കുന്നത്.
വാക്കുകൾ :
അമ്മയുടെ മരണ ശേഷമാണ് ഞാന്‍ മദ്യത്തിലേക്കും പുകവലിയിലേക്കും എത്തുന്നത് . അതിന് മുമ്പും ഞാന്‍ പാര്‍ട്ടികള്‍ക്ക് പോകുമായിരുന്നു. പക്ഷെ ഞാന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല.അമ്മ പോയതോടെ അതൊക്കെ തുടങ്ങി. ഒരുനാള്‍ ഞാന്‍ ഉത്തരം കണ്ടെത്തി. ജനിച്ചത് മുതലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം അന്ന് കിട്ടി.
നമുക്ക് ചുറ്റും നടക്കുന്നതൊന്നുമല്ല കാര്യം. മുകളിലിരുന്ന് ഒരാള്‍ എല്ലാം എഴുതിയിട്ടുണ്ട്. അതുപോലെയെ നടക്കൂ എന്ന് ബോധ്യമായി. ഈ പ്രോസസ് എന്നെ പഠിപ്പിച്ചത് ഇസ്ലാം ആണ്. അങ്ങനെയാണ് ഞാന്‍ ഇപ്പോള്‍ പറയുന്ന സെന്‍ മോഡിലെത്തിയത്. അമ്മ എവിടെയോ ഉണ്ട്. നല്ലൊരു ഇടത്താണ് അവരുള്ളതെന്നും ഞാന്‍ വിശ്വസിക്കുന്നു.