മലപ്പുറത്ത് തുണിക്കടയുടെ ഉദ്‌ഘാടകനായി യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദ് എത്തിയതോടെ വൻജനാവലി തടിച്ചുകൂടിയതിൽ കേസെടുത്ത് പൊലീസ്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മലപ്പുറം ഒതുക്കുങ്ങലിലെ തുണിക്കട ഉദ്ഘാടനം ചെയ്യാൻ തൊപ്പിയെത്തിയത്. കടയുടമകളുടെ ക്ഷണപ്രകാരം എത്തിയ തൊപ്പിയെ കാണാൻ ആയിരങ്ങളാണ് തടിച്ചു കൂടിയത്. തൊപ്പി എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ് വീണ്ടും വീണ്ടും ജനക്കൂട്ടം എത്തിക്കൊണ്ടിരുന്നു. ഇതോടെ ഗതാഗതക്കുരുക്കുണ്ടായി. ഗതാഗതക്കുരുക്ക് വർദ്ധിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് കോട്ടയ്ക്കൽ പൊലീസ് എത്തി തൊപ്പിയെ മടക്കി അയയ്ക്കുകയായിരുന്നു.
തൊപ്പിക്കെതിരെ ഇതിനു മുൻപും ഗതാഗത തടസ്സം സൃഷ്‌ടിച്ച പേരിൽ കേസെടുത്തിട്ടുണ്ട്. ജൂണിൽ മലപ്പുറം വളാഞ്ചേരിയിൽ ഒരു ഉദ്‌ഘാടനത്തിനെത്തിയ തൊപ്പി ഗതാഗത തടസം സൃഷ്ടിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്‌തിരുന്നു. ഇതേ തുടർന്നാണ് അന്ന് കേസെടുത്തത്.