പാലക്കാട്: യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചതിനു യൂ ട്യൂബർ അറസ്റ്റിൽ. യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനുമാണ് ചെർപ്പുളശ്ശേരി – തൂത നെച്ചിക്കോട്ടിൽ അക്ഷജിനെ(21) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
സമൂഹ മാധ്യമങ്ങളിലുലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്ന് പാരാതി ലഭിച്ചതിനെ തുടർന്നാണ് യുവാവ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിൽ പരിശോധന നടത്തുകയും വീഡിയോ റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച ക്യാമറ, ശബ്ദം റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച നോയ്സ് റിഡക്ഷൻ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിനും റെക്കോർഡ് ചെയ്ത വീഡിയോകളും വീഡിയോ ഫൂട്ടേജുകളും ലാപ്പ്ടോപ്പ് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു . തുടർന്നുണ്ടായ പരിശോധനയിലാണ് വീട്ടിൽ അനധികൃതമായി വൈൻ നിർമ്മാണത്തിന് വേണ്ടി തയ്യാറാക്കിയ 20 ലിറ്റർ വാഷ് മിശ്രിതവും 5 ലിറ്റർ വൈനും കണ്ടെത്തി.പ്രതിയെ ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.