തിരുവനന്തപുരം: അര മണിക്കൂറോളം വാഹനാപകടത്തില്‍ പെട്ട് വഴിയില്‍ കിടന്ന യുവാവ് മരിച്ചു. മാറന്നല്ലൂർ സ്വദേശി വിവേക് (23) ആണ് മരിച്ചത്.youth died in bike accident
ഞായറാഴ്ച രാത്രി ബൈക്ക് പോസ്റ്റിലിടിച്ച് ആയിരുന്നു അപകടം. ബൈക്കില്‍ നിന്ന് തെറിച്ച് റോഡില്‍ വീണ വിവേക് അരമണിക്കൂറോളം ഇവിടെ കിടന്നു. എന്നാല്‍ അതുവഴി പോയ ആരും തന്നെ സഹായിക്കാൻ ശ്രമിച്ചിരുന്നില്ല.
മാറനല്ലൂർ പൊലീസ് സ്ഥലത്ത് വന്നിട്ടും 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസില്‍ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.