വിവാഹത്തിനൊരുങ്ങിയതുപോലെ വിവാഹമോചനവും ആഘോഷമാക്കി യുവാവ്. കൊല്ലം മയ്യനാട് സ്വദേശിയായ സജാദ് (24) ആണ് മാതാപിതാക്കളോടൊപ്പം കേക്കുമുറിക്കലും ഫോട്ടോയെടുപ്പും നടത്തി വിവാഹമോചനം ആഘോഷിച്ചത്. youth celebrates divorce
രണ്ടുമാസം മുൻപാണ് സജാദ് വിവാഹമോചിതനായത്. കഴിഞ്ഞ ദിവസമാണ് താന്നി ബീച്ചില്‍വച്ച് മാതാപിതാക്കളോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ വലിയ രീതിയില്‍ വെെറലായതായി സജാദ് പറഞ്ഞു.

2022 ഓഗസ്റ്റിലായിരുന്നു സജാദിന്റെ വിവാഹം. ഒരു മാസം മാത്രമായിരുന്നു ഇവർ ഒരുമിച്ച് താമസിച്ചത്. ഇതിന് ശേഷം മാറി താമസിക്കുകയായിരുന്നു. ഇപ്പോഴാണ് നിയമപരമായി വിവാഹമോചിതരായത്.
പിന്നാലെയാണ് സജാദ് വിവാഹത്തിന് ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറെ വിളിച്ചു വരുത്തി വിവാഹ മോചനത്തിന്റെ ആഘോഷ ചിത്രങ്ങളും പകർത്തിയത്. മുടി നീട്ടി വളർത്തിയിരുന്ന സജാദ്, വിവാഹ മോചനം ലഭിച്ചതിന്റെ അന്ന് മുടിയും മുറിച്ചിരുന്നു.