ചില സാധനങ്ങളോട് നമ്മുക്ക് അലർജി ഉണ്ടാവാറുണ്ട്. ചില ഭക്ഷണ സാധനങ്ങളോടോ സസ്യങ്ങളോടൊ ഒക്കെ അലർജി ഉണ്ടാവാം. അവ നമ്മുടെ അടുത്ത് കൂടി പോയാൽ തന്നെ എരിച്ചലും ചൊറിച്ചലുമൊക്കെ വരും. അപ്പോൾ ഒട്ടുമിക്ക എല്ലാ സാധനങ്ങളോടും അലർജി വന്നാലുള്ള അവസ്ഥ എന്തായിരിക്കും.young women with more than 37 food allergies
സിയോൾ സ്വദേശിയായ ജോവാൻ ഫാൻ എന്ന 21 കാരിയ്ക്ക് ഒന്നും രണ്ടുമല്ല 37 അധികം ഭക്ഷ്യവസ്തുക്കളോടാണ് അലർജി. അപ്പോൾ പിന്നെ ഇവർ എന്തു ഭക്ഷിച്ചു ജീവിക്കും എന്നാണ് ചോദ്യമെങ്കിൽ ജോവാൻ ഫാൻ പറയുന്നത് വളരെ നിയന്ത്രിതമായ ഭക്ഷണക്രമത്തിലൂടെയാണ് താൻ ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത് എന്നാണ്.
ഒരു സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ ആയ ജോവാൻ ഫാൻ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയാണ് അപൂർവമായ തന്റെ വിപുലമായ അലർജികളെക്കുറിച്ച് തുറന്ന് പറഞ്ഞത്.
മരിക്കുന്നതിന് 37 പുതിയ വഴികൾ എന്ന് തമാശ കലർന്ന ക്യാപ്ഷനോടെയാണ് യുവതി തന്റെ അലർജിയെക്കുറിച്ച് പറഞ്ഞത്. അണ്ടിപ്പരിപ്പ് മുതൽ സീ ഫുഡ് വരെ ഇവർക്ക് അലർജിയാണ്.
“ഞാൻ 37 അലർജികളെ കുറിച്ചാണ് പറയുന്നത്, ഇത് വളരെ ഉയർന്നതാണ് എന്നതാണ് യാഥാർത്ഥ്യം,” അവൾ പറഞ്ഞു. കഴിഞ്ഞ മാസം ഒരു ക്ലിനിക്കിലെ പരിശോധനയിലൂടെ അവൾ വീണ്ടും അവളുടെ അലർജി പരിശോധിക്കുകയും നിരവധി പുതിയ അലർജികളെക്കുറിച്ച് അറിയുകയും ചെയ്തു. ആളുകൾ തന്നെ കാണുമ്പോൾ എന്തുപറ്റി, എന്താണ് ഇങ്ങനെ ചുവന്നിരിക്കുന്നത് എന്നൊക്കെ ചോദിക്കാറുണ്ടെന്ന് യുവതി പറയുന്നു. ഈ വർഷം അലർജി അഝധികമായെന്നാണ് യുവതി പറയുന്നത്.
“ചൊറിഞ്ഞ് ചുവന്ന നിറം വരുന്നതിന് മുമ്പ് എനിക്ക് എരിച്ചിൽ അനുഭവപ്പെടുന്നു, എനിക്ക് അലർജിയുള്ള എന്തെങ്കിലും കഴിച്ച് 10 മിനിറ്റിനുള്ളിൽ അലർജി തുടങ്ങും, ചൊറിഞ്ഞ് പൊട്ടും, ദേഹമാകെ പൊള്ളുന്നത് പോലെ തോന്നും യുവതി പറഞ്ഞു. ഈ വർഷം അലർജി ഭയങ്കരാമായി വർദ്ധിച്ചെന്നും ഇവർ പറയുന്നു.
“ചില പഴങ്ങൾ മുന്തിരിപ്പഴം പോലെയുള്ളവ കഴിക്കുമ്പോൾ റിയാക്ഷൻ ഉണ്ടാവുന്നത് അലർജിയാണെന്ന് ഞാൻ കരുതിയിരുന്നില്ല,” ഫാൻ പറഞ്ഞു ” ചില സാധനങ്ങൾ കഠിനമായ അലർജി ഉണ്ടാക്കും. ചിലത് ചെറിയ രീതിയിൽ അലർജിക്ക് കാരണമാകും. ദശലക്ഷക്കണക്കിന് വ്യൂസാണ് അവളുടെ വീഡിയോകൾക്ക് ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും..