കോഴിക്കോട്: വിവാഹ നിശ്ചയം കഴിഞ്ഞ യുവതി തൂങ്ങിമരിച്ച നിലയില്‍. ഉണിയമ്പ്രോൽ മനോഹരൻ–സനില ദമ്പതികളുടെ മകൾ ആരതി (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.Young Nurse Found Dead in Suspected Suicide in Nadapuram
അമ്മ ടൗണിൽ പോയി മടങ്ങി എത്തിയപ്പോഴാണ് ആരതിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്നു ആരതി. ആരതിയുടെ വിവാഹം അടുത്തിടെയാണ് ഉറപ്പിച്ചത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആതിരയാണ് സഹോദരി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)