കോട്ടയം: കോട്ടയം വൈക്കത്ത് നാടിനെ നടുക്കി ഇരട്ടക്കൊലപാതകം. ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊന്നു. മറവന്തുരുത്ത് സ്വദേശികളായ ഗീത (58) മകള്‍ ശിവപ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്.young man murdered wife and mother-in-law in kottayam
ശിവപ്രിയയുടെ ഭര്‍ത്താവ് നിതീഷ് പൊലീസില്‍ കീഴടങ്ങി. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
നാല് വയസുള്ള ഒരു കുട്ടിയുടെ മാതാപിതാക്കളായിരുന്നു ശിവപ്രിയയും നിധീഷും. കൊലപാതകത്തിന് ശേഷം നിധീഷ് കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുവിട്ടു. പിന്നീടാണ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. . മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ തലയോലപ്പറമ്ബ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.