Thursday, May 1, 2025
spot_imgspot_img
HomeNewsKerala Newsമീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

കോട്ടയം: മീനച്ചിലാറിന്റെ കൈവഴിയായ മീനന്തറയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കാഞ്ഞിരപ്പള്ളി സ്വദേശിയായ 22-കാരനായ യുവാവാണ് അപകടത്തിൽപ്പെട്ടത്.

സുഹൃത്തിന്റെ വിവാഹത്തിനു കോട്ടയം ഇറഞ്ഞാലിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവും കൂട്ടുകാരും. ബെം​ഗളൂരുവിലെ ഫിസിയോതെറാപ്പി വിദ്യാർഥിയാണ്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. അ​ഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ യുവാവിനായുള്ള തിരച്ചിൽ തുടരുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments