Thursday, November 14, 2024
spot_imgspot_img
HomeNewsKerala Newsഎറണാകുളത്ത് ദമ്പതികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് 15അടി ആഴമുള്ള കിണറ്റില്‍ വീണു;യുവ ദമ്പതികൾക്ക് അത്ഭുത...

എറണാകുളത്ത് ദമ്പതികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് 15അടി ആഴമുള്ള കിണറ്റില്‍ വീണു;യുവ ദമ്പതികൾക്ക് അത്ഭുത രക്ഷപെടല്‍

കോലഞ്ചേരി: ജീവൻ നഷ്ടപ്പെട്ടേക്കുമായിരുന്ന ഒരു അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യുവ ദമ്പതികൾ. എറണാകുളം കോലഞ്ചേരിക്കടുത്ത് പാങ്കോട് കവലയിൽ ഇന്നലെ രാത്രിയാണ് ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ചത്. young couple has a miraculous escape from an accident

ചാക്കപ്പൻ കവലയിൽ വച്ച് കാർ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ കിണറിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. ആലുവ കൊമ്ബാറ സ്വദേശികളായ കാർത്തിക് എം.അനില്‍ (27), വിസ്മയ (26), എന്നിവരെയാണ് പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്‌.അസൈനാരുടെ നേതൃത്വത്തില്‍ പുറത്തെത്തിച്ചത്.  പട്ടിമറ്റം ഫയർഫോഴ്സ് ആയിരുന്നു ഇവരെ രക്ഷപ്പെടുത്തിയത്.

കൊട്ടാരക്കരയിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും കിണറിലേക്ക് ഏണി വച്ച് കൊടുത്ത് അതിലൂടെയാണ് മുങ്ങിക്കൊണ്ടിരുന്ന കാറിൽ നിന്ന് യാത്രക്കാരെ രക്ഷിച്ചത്.

കാർ യാത്രികർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. കിണറിൽ നിന്ന് കാറിലേക്ക് വെള്ളം കയറി തുടങ്ങിയതോടെ സീറ്റ് ബെൽറ്റ് അഴിച്ച് കാറിന്റെ പിൻസീറ്റിലേക്ക് മാറിയ ശേഷം ആദ്യം ഭാര്യയെ പുറത്തെത്തിച്ച് പിന്നാലെയാണ് അനിൽ പുറത്തെത്തിയത്. കാർ വീഴുമ്ബോള്‍ കിണറ്റില്‍ 5 അടി ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. 

മഴ പെയ്ത് കൊണ്ടിരിക്കെ പണികൾ നടന്ന് കൊണ്ടിരിക്കുന്ന റോഡിലെ ചപ്പാത്ത് തിരിച്ചറിയാൻ സംഭവിച്ച ചെറിയൊരു പിഴവാണ് അപകടമുണ്ടാക്കിയത്. കാർ  വെള്ളത്തിലേക്ക് കൂപ്പ് കൂത്തിയതിന് പിന്നാലെ മനോധൈര്യം കളയാതെ പ്രവർത്തിച്ചതും അഗ്നിശമന സേനയുടെ തക്ക സമയത്തെ ഇടപെടലുമാണ് ദമ്പതികൾക്ക് പുതുജീവൻ ലഭിച്ചത്.

അപകടം നടന്നതിനു പിന്നാലെ ദമ്ബതികള്‍ക്ക് കാറിന്റെ ഡോർ തുറക്കാൻ സാധിച്ചത് രക്ഷാപ്രവർത്തനം എളുപ്പമാക്കി. ഇരുവരുടെയും പരുക്ക് ഗുരുതമല്ല. കാർ പിന്നീട് ക്രൈയിൻ ഉപയോഗിച്ച്‌ പുറത്തെടുത്തു. കാറിന്റെ മുൻഭാഗം തകർന്ന നിലയിലാണ് ഉള്ളത്. ഭാര്യ വീട്ടിൽ വന്ന് മടങ്ങും വഴിയാണ് അപകടം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments