Sunday, April 27, 2025
spot_imgspot_img
HomeNewsIndiaകന്നിയങ്കത്തില്‍ വിനേഷ് ഫോഗട്ട്;ജൂലാനയില്‍ രാഷ്ട്രീയ ഗുസ്തിയില്‍ സ്വര്‍ണ്ണ നേട്ടം

കന്നിയങ്കത്തില്‍ വിനേഷ് ഫോഗട്ട്;ജൂലാനയില്‍ രാഷ്ട്രീയ ഗുസ്തിയില്‍ സ്വര്‍ണ്ണ നേട്ടം

ചണ്ഡീഗഡ്: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ ജൂലാന മണ്ഡലത്തില്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ട് വിജയിച്ചു. 5763 വോട്ടിനാണ് വിജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വിനേഷ് മുന്നേറുകയും പിന്നീട് പിന്നിലാകുകയും ചെയ്തിരുന്നു. വീണ്ടും വിനേഷ് ലീഡ് ചെയ്ത് വിജയം ഉറപ്പിക്കുകയായിരുന്നു. Wrestler Vinesh Phogat won in Julana constituency

ബിജെപിയുടെ യുവനേതാവ് ക്യാപ്ടന്‍ യോഗേഷ് ബൈരാഗിയാണ് വിനേഷ് ഫോഗട്ടിന്റെ എതിരാളി. ഒളിമ്പിക്സ് വേദിയില്‍ നിന്നും മെഡല്‍ നഷ്ടത്തിന്റെ നിരാശയില്‍ മടങ്ങി വന്ന വിനേഷ് ഫോഗട്ടിനെ കോണ്‍ഗ്രസ് ചേര്‍ത്തുനിര്‍ത്തുകയും ജൂലാനയില്‍ രംഗത്തിറക്കുകയുമായിരുന്നു.

പാരിസ് ഒളിമ്പിക്സില്‍ ഭാരക്കൂടുതല്‍ വിവാദത്തെ തുടര്‍ന്ന് ഗുസ്തി 50 കി ഗ്രാം വിഭാഗത്തില്‍ ഫൈനല്‍ മത്സരത്തില്‍നിന്ന് വിനേഷിനെ അയോഗ്യയാക്കിയിരുന്നു. പിന്നീട് വിനേഷ് വിരമിക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്ന വിനേഷിന് ജുലാനയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കുകയായിരുന്നു.വിനേഷിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്ന ബജരംഗ് പൂനിയയെ കിസാന്‍ കോണ്‍ഗ്രസിന്റെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ആക്കിയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments