Saturday, December 7, 2024
spot_imgspot_imgspot_img
HomeViralഇങ്ങനെയും പ്രണയമോ? യുവതി പ്രണയിക്കുന്നത് മരത്തെ, ബീച്ചിലും പിക്നിക്കിനും പാർക്കിലും പോകുന്നത് ഈ കാമുകനൊപ്പം

ഇങ്ങനെയും പ്രണയമോ? യുവതി പ്രണയിക്കുന്നത് മരത്തെ, ബീച്ചിലും പിക്നിക്കിനും പാർക്കിലും പോകുന്നത് ഈ കാമുകനൊപ്പം

മരത്തിനെ വിവാഹം കഴിക്കുന്ന സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട് അല്ലെ. അതിന് പിന്നിൽ ചില വിശ്വാസങ്ങളാണ്. വാഴ കല്യാണം പോലെയുള്ളവ അതിന്റെ പേരിൽ നടത്താറുണ്ട്. എന്നാൽ , മരങ്ങളെ പ്രേമിക്കുന്ന മനുഷ്യരെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഐവി ബ്ലൂം എന്ന ഇൻഫ്ലുവൻസറാണ് താൻ ഒരു മരവുമായി പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. മരവുമായുള്ള തന്റെ പ്രണയത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം തന്നെ അവൾ തന്റെ വീഡിയോകളിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

അവരുടെ യൂട്യൂബ് ചാനലിൽ മരത്തെ ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ കാണാം. അതിൽ ഒരു വീഡിയോയിൽ അവർ ഡേറ്റിന് വേണ്ടി ഒരുങ്ങുന്നത് കാണാം. വീട് ഡെക്കറേറ്റ് ചെയ്യുന്നതും, ഡേറ്റിന് മുമ്പ് ഭക്ഷണം കഴിക്കുന്നതും പിന്നീട് ഒരുങ്ങുന്നതും എല്ലാം കാണാം. ശേഷം വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ അവിടെ ഈ മരത്തെയാണ് കാണുന്നത്. പിന്നീട് അതെടുത്ത് അകത്തെ ടേബിളിൽ വയ്ക്കുന്നതും കാണാം.

മറ്റൊരു വീഡിയോയിൽ താൻ ഈ മരത്തെ ഡേറ്റ് ചെയ്യാൻ തുടങ്ങിയിട്ട് രണ്ട് ആഴ്ചയായി എന്നാണ് പറയുന്നത്. പിന്നീട്, അവൾ മരവുമായി പുറത്ത് പോകുന്നത് കാണാം. അവർ പോകുന്നിടത്തെല്ലാം മരവുമായിട്ടാണ് പോകുന്നത്.

ബീച്ചിലുംപിക്നിക്കിനും പാർക്കിലും എല്ലാം അവർ പോകുന്നത് ഈ മരവും ആയിട്ടാണ്. താൻ ഈ മരവുമായി പ്രണയത്തിലാണ് എന്നാണ് അവൾ പറയുന്നത്. അതിനിടയിൽ താൻ മരവുമായി പിണങ്ങിയെന്നും പിന്നാലെ തെറാപ്പിസ്റ്റിനെ വിളിക്കേണ്ടി വന്നു എന്നും പറയുന്നു. എന്നാൽ പിന്നീട് മരത്തോട് മാപ്പ് പറയുന്നതും കാണാം.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചിലരൊക്കെ ഇവർക്ക് ഇത് എന്ത് പറ്റി എന്ന തരത്തിലാണ് ചോദിക്കുന്നത്. മറ്റ് ചിലർ ഇതിനെ തമാശയായിട്ടാണ് കണ്ടത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments