Saturday, February 15, 2025
spot_imgspot_img
HomeNewsKerala Newsവിവാഹം ഒരു വര്‍ഷം മുമ്പ്; ആലുവയില്‍  പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു

വിവാഹം ഒരു വര്‍ഷം മുമ്പ്; ആലുവയില്‍  പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു

ആലുവ∙ ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്നു പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. ആലുവ കുട്ടമശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മ (23) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെ കൊട്ടാരക്കടവിൽനിന്നു മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്നു പെരിയാറിലേക്ക് യുവതി ചാടുകയായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് എട്ടേമുക്കാലോടെ മൃതദേഹം കണ്ടെത്തി. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗ്രീഷ്മയും അനീഷും തമ്മിലുള്ള വിവാഹം നടന്നത് ഒരുവർഷം മുൻപാണ് .

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments