Sunday, January 26, 2025
spot_imgspot_img
HomeNewsഒരു ഓട്ടോ ഡ്രൈവറെ ഇങ്ങനെയും ചീത്ത വിളിക്കാമോ? യുവതിയും ഓട്ടോ ഡ്രൈവറും തമ്മിൽ വഴക്ക് :...

ഒരു ഓട്ടോ ഡ്രൈവറെ ഇങ്ങനെയും ചീത്ത വിളിക്കാമോ? യുവതിയും ഓട്ടോ ഡ്രൈവറും തമ്മിൽ വഴക്ക് : ഡ്രൈവറെ തല്ലാനാഞ്ഞ് യുവതി : വീഡിയോ വൈറൽ

പലപ്പോഴും ഓട്ടോ ഡ്രൈവറും യാത്രക്കാരും തമ്മിൽ കലഹങ്ങൾ പതിവാണ്. ഓട്ടോ കൂലിയെ ചൊല്ലിയും ഡ്രൈവിങ്ങിലെ അപാകതയെ ചൊല്ലിയും ഒക്കെയാണ് പതിവ് വഴക്കുകൾ. അത്തരത്തിലുള്ള വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്.

അതുപോലെ, ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു യാത്രക്കാരിയും ഓട്ടോ ഡ്രൈവറും തമ്മിലാണ് വഴക്ക് നടക്കുന്നത്.എന്നാൽ വഴക്കിനിടെ യുവതി ഓട്ടോ ഡ്രൈവറെ തല്ലാൻ ശ്രമിക്കുന്നതും കാണാം.

യുവതി ഒരേ സമയം രണ്ട് ആപ്പിൽ നിന്നും ഓട്ടോ ബുക്ക് ചെയ്തു. എന്നാൽ ഒരെണ്ണം കാൻസൽ ചെയ്തു എന്നതാണ് ഓട്ടോ ഡ്രൈവർ യുവതിയോട് ദേഷ്യപ്പെടാനുള്ള കാരണമായി പറയുന്നത്. യുവതി ഓലയിലും റാപ്പിഡോയിലും റൈഡ് ബുക്ക് ചെയ്തു. എന്നാൽ, ഓലയിൽ ബുക്ക് ചെയ്തത് പിന്നീട് കാൻസൽ ചെയ്തു എന്നാണ് ഡ്രൈവർ ആരോപിക്കുന്നത്. എന്നാൽ, യുവതി പറയുന്നത്, അവർ രണ്ടിലും എത്ര രൂപയാവും എന്ന് നോക്കിയതേ ഉള്ളൂ എന്നും ബുക്ക് ചെയ്തിരുന്നില്ല എന്നുമാണ്.

ഇതോടെ രണ്ടുപേരും തമ്മിൽ വാക്കുതർക്കം രൂക്ഷമായി. യുവതി ഡ്രൈവറെ കുറേയേറെ വഴക്കു പറയുകയും ചീത്ത വിളിക്കുകയും ചെയ്തു കൂടാതെ തല്ലാനായുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.

പവൻ കുമാർ എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘ഒരു ഓട്ടോ ഡ്രൈവറെ ഇങ്ങനെ ചീത്ത വിളിക്കുന്നത് ശരിയാണോ’ എന്നും കാപ്ഷനിൽ ചോദിക്കുന്നുണ്ട്. പൊലീസിനെയടക്കം മെൻഷൻ ചെയ്തുകൊണ്ടാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ബെം​ഗളൂരു സിറ്റി പൊലീസ് വീഡിയോയ്ക്ക് കമന്റ് നൽകി. ‘നിങ്ങളുടെ ഫോൺ നമ്പർ ഇൻബോക്സിൽ തരൂ, സംഭവം നടന്ന സ്ഥലം എവിടെയാണ്’ എന്നാണ് കമന്റ് നൽകിയിരിക്കുന്നത്.

നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റ് നൽകിയിട്ടുണ്ട്. കൂടാതെ യുവതി വളരെ പ്രകോപനപരമായി പെരുമാറി എന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments