Wednesday, April 30, 2025
spot_imgspot_img
HomeCrime Newsഭാര്യയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ വീടുവിട്ടിറങ്ങി; കാർ സഞ്ചരിച്ച വഴിയിൽ രക്തം, കാറിനുള്ളില്‍ രക്തം കൊണ്ട്...

ഭാര്യയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ വീടുവിട്ടിറങ്ങി; കാർ സഞ്ചരിച്ച വഴിയിൽ രക്തം, കാറിനുള്ളില്‍ രക്തം കൊണ്ട് ‘ഐ ലവ് യൂ അമ്മു’; അരുണ്‍ നദിയില്‍ ചാടിയെന്ന് നിഗമനം

പന്തളം: ഭാര്യയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവിനെ കാണാതായി. കുളനട കാരയ്ക്കാട് വടക്കേക്കരപ്പടി മലദേവര്‍കുന്ന് ക്ഷേത്രത്തിന് സമീപം ശ്രീനിലയം പുത്തൻവീട്ടില്‍ അരുണ്‍ ബാബുവിന്റെ ഭാര്യ ലിജിയാണ് (അമ്മു, 25) മരിച്ചത്.

. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ വെണ്മണി പുലക്കടവ് പാലത്തിന് സമീപം കണ്ടെത്തി. തുടർന്ന്, പോലീസും അഗ്നിരക്ഷാസേനയും അച്ചൻകോവിലാറ്റിലെ പുലക്കടവ് പാലത്തിന് സമീപം തിരച്ചിൽ തുടങ്ങി. കാറിനുള്ളിൽ രക്തംകൊണ്ട് ‘ഐ ലവ് യു അമ്മുക്കുട്ടി’ എന്ന് എഴുതിയിട്ടുണ്ടെന്നും കുളിക്കടവിലേക്കിറങ്ങുന്ന ഭാഗത്ത് രക്തം കണ്ടെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് ഇരുനില വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ ലിജിയെ കണ്ടത്. അരുണ്‍ ബാബു അയല്‍വാസികളുടെ സഹായത്തോടെ ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിവരം അറിഞ്ഞതോടെ കാറെടുത്ത് പെട്ടെന്ന് പുറത്തേക്ക് പോയ അരുണിനെ പിന്നീട് കാണാതാവുകയായിരുന്നു. അരുണിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ ഇന്നലെ പന്തളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിനിടെ, വെണ്‍മണി പുലക്കടവ് പാലത്തിന് സമീപം കാര്‍ കണ്ടതായി ഇന്നലെ രാവിലെ നാട്ടുകാര്‍ വെണ്‍മണി പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ കാര്‍ അരുണിന്റേതാണെന്ന് സ്ഥിരീകരിച്ചു.

കാറിനുള്ളില്‍ രക്തക്കറ കണ്ടിരുന്നതായി പൊലീസ് പറഞ്ഞു. കയ്യിലെ ഞരമ്ബ് മുറിച്ച ശേഷം അരുണ്‍ നദിയില്‍ ചാടിയെന്ന നിഗമനത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നെന്ന് വെണ്മണി എസ്‌എച്ച്‌ഒ എ.നസീര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments