കാസർകോട്: വീടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് ബോവിക്കാനത്ത് പൊവ്വല്‍ ബെഞ്ച്‌കോടതിയില്‍ പി എ ജാഫറിന്റെ ഭാര്യ അലീമ (35) ആണ് മരിച്ചത്.women found dead in kasargode
ജാഫർ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയതായി പൊലീസ് പറയുന്നു.
അലീമയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ജാഫർ അലീമയെ സ്ത്രീധനത്തിന്റെ പേരില്‍ പതിവായി മർദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇരുവരും തമ്മില്‍ രാത്രിയും വഴക്കുണ്ടായിരുന്നു. പിന്നാലെ അലീമയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം അലീമയുടെ ശരീരത്തില്‍ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അലീമയെ ബന്ധുക്കള്‍ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മക്കള്‍: നാസിയ, അംന, സഫ്‌ന, ഷിഫാന,സഫാന.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056