Saturday, January 25, 2025
spot_imgspot_img
HomeNewsKerala Newsപ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; യുവതി മരിച്ചു

പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; യുവതി മരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെയുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. താമരശ്ശേരി പൂനൂര്‍ അവേലം സ്വദേശി പള്ളിത്തായത്ത് ബാസിത്തിന്റെ ഭാര്യ ഷഹാന(23) ആണ് മരിച്ചത്.

ശനിയാഴ്ചയാണ് സംഭവം. ഷഹാനയെ പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായതിനാല്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രാത്രി എട്ടോടെ മരിച്ചു. കല്ലിട്ടാക്കില്‍ എടശ്ശേരി സുലൈമാന്റെയും റസിയയുടെയും മകളാണ്. സഹോദരന്‍: ഷഹാന്‍.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments