കോട്ടയം: വിജനമായ കൃഷിയിടത്തിലെ ഷെഡിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ പൊലീസ് അന്വേഷണം.
മണർകാട് കുറ്റിയേക്കുന്ന് ഉമ്ബക്കാട്ട് വി.ബിന്ദു (44) ആണ് മരിച്ചത്.ഇന്നലെ രാവിലെയാണ് മൂലേപ്പീടികയില്‍ ഭർതൃസഹോദരന്റെ വാടകവീടിനു സമീപത്തെ കൃഷിയിടത്തിലുള്ള ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ബുന്ദുവിന്റെ മകന്റെ വിവാഹം അടുത്ത മാസം മൂന്നിനു നടക്കാനിരിക്കെയാണ് സംഭവം. സാമ്ബത്തിക ബാധ്യതയെ തുടർന്ന് ബിന്ദു ജീവനൊടുക്കിയതാണെന്നാണ് നിഗമനം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ..
ബിന്ദു വെള്ളിയാഴ്ച വൈകിട്ട്, മൂലേപ്പീടികയില്‍ താമസിക്കുന്ന ഭർതൃസഹോദരന്റെ വീട്ടില്‍ ഭർത്താവ് കെ.പി.പ്രമോദിനൊപ്പം എത്തിയിരുന്നു. തുടർന്ന് വൈകിട്ട് 5ന് വീടിനു പുറത്തേക്കു പോയ ബിന്ദുവിനെ കാണാതാവുകയിരുന്നു. ഏറെ വൈകിയിട്ടും ബിന്ദുവിനെ കാണാതെ വന്നതോടെ പൊലീസില്‍ അറിയിച്ചു.
മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഇന്നലെ രാവിലെയാണു ഭർതൃസഹോദരന്റെ വീട്ടില്‍ നിന്ന് 200 മീറ്റർ അകലെയുള്ള കൃഷിത്തോട്ടത്തിലെ പണിയായുധങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ്ഡില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മക്കള്‍: പ്രണവ്, പ്രണവിക.
സംസ്കാരം ഇന്നു 11ന് മണർകാട് എസ്‌എൻഡിപി ശ്മശാനത്തില്‍ നടക്കും.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056