ലഖ്നൗ: കാമുകന്‍ വിവാഹം കഴിക്കാനായി അമ്പത് മീറ്റര്‍ ഉയരമുള്ള മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി. ഹാരാജ്ഗഞ്ച് ജില്ലയിലാണ് സംഭവം. പ്രണയിക്കുന്ന യുവാവിനെ വിവാഹത്തിന് സമ്മതിപ്പിക്കാൻ വേണ്ടിയാണ് യുവതി മൊബൈല്‍ ടവറിനു മുകളില്‍ കയറിയത്.women climp tower
50 മീറ്റര്‍ നീളമുള്ള ടവറിന് മുകളിലാണ് യുവതി കയറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമാണ്.
സെംറ രാജ ടോള്‍ പ്ലാസ ഏരിയയ്ക്ക് സമീപമുള്ള മൊബൈല്‍ ടവറിലാണ് യുവതി കയറിയത്. കുറെ വര്‍ഷമായി പ്രദേശവാസിയായ 24കാരനുമായി യുവതി പ്രണയത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കാന്‍ യുവതി ആഗ്രഹിച്ചിരുന്നതായും പോലീസ് പറഞ്ഞു. യുവതിയെ താഴയിറക്കാന്‍ പോലീസ് പരാമവധി ശ്രമിച്ചെങ്കിലും യുവതി തയാറായില്ല.
തുടര്‍ന്ന് ഒരു കോണ്‍സ്റ്റബില്‍ ടവറില്‍ കയറി യുവതിയെ താഴെയിറക്കുകയായിരുന്നു. കാമുകന്‍ ട്രക്ക് ഡ്രൈവറാണെന്നും ഇയാള്‍ക്കെതിരെ കേസ് എടുത്തതായും പോലീസ് പറഞ്ഞു.