ചില സിനിമകളിലെ വില്ലന്മാരോട് നമ്മുക്ക് ഒരുപാട് ദേഷ്യവും വെറുപ്പും തോന്നാറുണ്ട് ഇല്ലേ ? അത് മറ്റൊന്നും കൊണ്ടല്ല ആ കഥാപാത്രത്തെ അത്രയും യാഥാർഥ്യമായി തോന്നുന്നതുകൊണ്ടാണ്.
ഇപ്പോഴിതാ അത്തരത്തില്‍ സിനിമയില്‍ വില്ലനായെത്തിയ നടനെ പൊതിരെ തല്ലിയിരിക്കുകയാണ് ഒരു പ്രേക്ഷക സ്ത്രീ.
ഹൈദരാബാദിലെ ഒരു തിയറ്ററിലാണ് സംഭവം. ‘ലവ് റെഡ്ഡി’ എന്ന തെലുങ്ക് ചിത്രത്തിന്റെ സ്ക്രീനിംഗ് നടക്കുകയാണ്. എൻ.ടി രാമസ്വാമി എന്ന നടനാണ് ചിത്രത്തിൻ വില്ലനായി എത്തിയത്. ഈ കഥാപാത്രം ചിത്രത്തില്‍ നായികയോട് ക്രൂരത കാണിക്കുന്നുണ്ട് . ഇതിനിടെയാണ് അണിയറ പ്രവർത്തകർ തിയറ്റർ വിസിറ്റ് നടത്തിയത്. ഒപ്പം രാമസ്വാമിയും ഉണ്ടായിരുന്നു. ഇദ്ദേഹത്തെ കണ്ടതും ഒരു സ്ത്രീ ദേഷ്യത്തില്‍ ഓടിവന്ന് തല്ലുന്നത് വീഡിയോയില്‍ കാണാം. ഒപ്പം അദ്ദേഹത്തിന്റെ ഷർട്ടിന്റെ കോളർ പിടിച്ച് വലിക്കാനും ആവർത്തിച്ച് തല്ലാനും നോക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവർ ആ സ്ത്രീയെ പിടിച്ചു മാറ്റുന്നത് വീഡിയോയില്‍ ദൃശ്യമാണ്.
വീഡിയോ പുറത്തുവരികയും വൈറലാകുകയും ചെയ്തതിന് പിന്നാലെ സമ്മിശ്ര പ്രതികരമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. ചിലർ പറയുന്നത് പ്രമോഷന്റെ ഭാഗമായുള്ളൊരു നാടകമാണിതെന്നാണ് . മറ്റ് ചിലർ ആ സ്ത്രീയെ രൂക്ഷമായി വിമർശിക്കുന്നുണ്ട്.