കോട്ടയം: കോടിമത നാലുവരിപാതയിൽ കെ.എസ്.ആർ.റ്റി.സി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം ചിറക്കടവ് പുളിക്കൽ വീട്ടിൽ സുലു ഇബ്രാഹിം(26) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.റ്റി.സി ബസിന്റെ ഹെഡ് ലൈറ്റുകള്‍ അടിച്ചു പൊട്ടിക്കുകയായിരുന്നു. ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന ഇവരുടെ കാറിന്റെ സൈഡ് മിററിൽ കെ.എസ്.ആർ.റ്റി.സി ബസ് തട്ടി എന്നുള്ള വിരോധത്തിൽ കോടിമത ഭാഗത്ത് വെച്ച് ബസ് തടഞ്ഞുനിർത്തി ബസ് ഡ്രൈവറെ ചീത്തവിളിക്കുകയും, കാറിന്റെ ഡിക്കിയിൽ നിന്നും ജാക്കി ലിവർ എടുത്ത് ഹെഡ് ലൈറ്റുകൾ അടിച്ചു പൊട്ടിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയെ കോടതിയിൽ ഹാജരാക്കി.
അതേസമയം അറസ്റ്റിലായ യുവതിക്ക് ചങ്ങനാശ്ശേരി ജുഡീഷൃൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമൃം അനുവദിച്ചു.
നഷ്ടപരിഹാരമായി 46000 രുപ കോടതി നിർദ്ദേശപ്രകാരം കെട്ടിവച്ചതോടെയാണ് ജാമൃം ലഭിച്ചത്.
എന്നാൽ തന്റെ കാറിൽ ഇടിച്ചതിന് ശേഷം കെഎസ്ആർടിസി ബസ് നിർത്താതെ പോവുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു.ഇത് ചോദൃം ചെയ്ത തന്നെ ബസ്ഡ്രൈവർ രുക്ഷമായി അസഭൃം പറഞ്ഞു.ഇതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണം.തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചുപോയി.
ബസ് ഡ്രൈവർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് നൽകുമെന്നും സുലു മാധൃമപ്രവർത്തകരോട് പറഞ്ഞു.
പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയെ കോടതിയിൽ ഹാജരാക്കി.