Tuesday, July 8, 2025
spot_imgspot_img
HomeViralന​ഗരമധ്യത്തിലൂടെ ടവ്വൽ മാത്രം ധരിച്ച് യുവതി, ഞെട്ടലോടെ ജനം, ഒടുവിൽ ഒരു ട്വിസ്റ്റ്

ന​ഗരമധ്യത്തിലൂടെ ടവ്വൽ മാത്രം ധരിച്ച് യുവതി, ഞെട്ടലോടെ ജനം, ഒടുവിൽ ഒരു ട്വിസ്റ്റ്

സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകൾ ഇപ്പോൾ വൈറലായി മാറാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മുംബൈ തെരുവിലൂടെ ഒരു യുവതി ടവ്വൽ ധരിച്ച് നടക്കുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്.womans towel journey goes viral

ഡിജിറ്റൽ ക്രിയേറ്ററും മിന്ത്ര ഫാഷൻ സൂപ്പർസ്റ്റാർ ജേതാവുമായ തനുമിത ഘോഷിൻ്റെ മുംബൈയിലെ പൊവായ് ഏരിയയിൽ വച്ചാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.

ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ ഒരു പിങ്ക് ടവ്വൽ ധരിച്ച് ഒരു ബസ് സ്റ്റോപ്പിൽ നിന്നുമാണ് യുവതി നടന്നു തുടങ്ങുന്നത്. ഒരു ടവ്വൽ തലയിൽ കെട്ടിയിട്ടുമുണ്ട്. അടുത്തുള്ള ഹോട്ടലിലേക്ക് നടക്കുന്നതും ഒരു ബെഞ്ചിൽ യുവതി ഇരിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം.

അതേസമയം വഴിയിലൂടെ കടന്നു പോകുന്നവർ എല്ലാം തന്നെ ഇവരെ അമ്പരപ്പോടെ നോക്കുന്നത് കാണാം . പിന്നീട്, കാണുന്നത് യുവതി നാടകീയമായി താൻ ധരിച്ചിരിക്കുന്ന ടവ്വൽ ഊരിയെറിയുന്നതും തലയിലെ ടവ്വൽ അഴിച്ചു മാറ്റുന്നതുമാണ്.

എല്ലാവരും അമ്പരപ്പോടെ നോക്കുമ്പോൾ യുവതി വളരെ ഫാഷനബിളായി ധരിച്ചിരിക്കുന്ന വസ്ത്രം കാണാം. കൂടെ ഒരു കൂളിം​ഗ് ​ഗ്ലാസും അവൾ വയ്ക്കുന്നുണ്ട്. പിന്നീട് സ്റ്റൈലിൽ നടന്നു പോകുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments