Sunday, January 26, 2025
spot_imgspot_img
HomeNewsഅടിയോടടി; ഒരൊറ്റ അടി പോലും പാഴായില്ല; ബസില്‍ ശല്യം ചെയ്തയാളെ 26 തവണ മുഖത്തടിച്ച് അധ്യാപിക

അടിയോടടി; ഒരൊറ്റ അടി പോലും പാഴായില്ല; ബസില്‍ ശല്യം ചെയ്തയാളെ 26 തവണ മുഖത്തടിച്ച് അധ്യാപിക

പൂനെ: ബസില്‍ മദ്യപിച്ച്‌ ശല്യം ചെയ്തയാളെ 26 തവണ മുഖത്തടിച്ച്‌ അധ്യാപിക. . സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വ്യാഴാഴ്ചയാണ് സംഭവം.

ഷിര്‍ദിയില്‍ സ്‌പോര്‍ട്‌സ് അധ്യാപികയായ പ്രിയ ലഷ്‌കറയോട് ബസ് യാത്രക്കാരന്‍ അപമര്യാദയായി പെരുമാറിയത്. കൂടാതെ ഇയാള്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തന്നോട് മോശം രീതിയില്‍ പെരുമാറിയ വ്യക്തിയെ കുത്തിന് പിടിച്ച് അധ്യാപിക മുഖത്തടിച്ചത് 26 തവണയാണ്.

അതേസമയം മുഖത്തടിക്കുന്ന സമയത്ത് കൈകള്‍ കൂപ്പി നില്‍ക്കുന്നതാണ് വിഡിയോയിലുള്ളത്. ഇടയ്ക്ക് ബസ് കണ്ടക്ടര്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിട്ടു.

മര്‍ദനമേറ്റയാളുടെ ഭാര്യ ലഷ്‌കറെയോട് മാപ്പപേക്ഷിക്കുകയും കൂടുതല്‍ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പരാതി നല്‍കാതെ പരിഹരിക്കപ്പെടുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments