തിരുവനന്തപുരം: തിരുവനന്തപുരം: വീടിൻ്റെ ടെറസിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ തുണി വിരിക്കാൻ കയറിയ യുവതിക്ക് മിന്നലേറ്റു. അവണാക്കുഴി ഊറ്റുകുഴി സുജാത ഭവനിൽ ശശിധരൻ്റെ മകൾ ഐശ്വര്യ ശശിധരനാണ് (25) പൊള്ളലേറ്റത്.woman injured lightning strike at thiruvananthapuram
കഴുത്തിനും മറ്റ് ശരീര ഭാഗത്തും പൊള്ളലേറ്റു. ഇതിനിടയില്‍ യുവതിക്ക് ഹൃദയസ്തംഭനമുണ്ടായതായും പോലീസ് പറഞ്ഞു. ഉടൻ തന്നെ നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് വിദഗ്ദ ചികില്‍സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രി ലേക്ക് മാറ്റി.