ബെംഗളൂരു: പൊട്ടിക്കിടന്ന വൈദ്യുത കമ്ബിയില്‍ ചവിട്ടി യുവതിയും കുഞ്ഞും മരിച്ചു. ബംഗളൂരു സ്വദേശിനി സൗന്ദര്യ, ഒൻപത് മാസം പ്രായമുള്ള മകള്‍ സുവിക്സ്ലിയ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.woman her ninemonthold daughter tragicend after stepping broken electric wire
ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. തമിഴ്നാട്ടില്‍ നിന്ന് ബെംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം.
തമിഴ്നാട്ടില്‍ നിന്നും ട്രെയിനില്‍ ബെംഗളൂരുവിലെത്തിയ ഇരുവരും വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൈക്കുഞ്ഞുമായി നടന്ന് പോകവേ വൈറ്റ്ഫീല്‍ഡ് ഏരിയയില്‍ റോഡരികില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്ബിയില്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു. ഇരുട്ടായതിനാല്‍ യുവതി വൈദ്യുതി കമ്ബി കാണാനാവാതെ ചവിട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമം.
സംഭവത്തില്‍ കടുഗോഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.