ഇറാനിലെ വസ്ത്രധാരണ നിയന്ത്രണത്തിനെതിരെ പ്രതിഷേധിച്ച യുവതി എവിടെയെന്ന ചോദ്യവുമായി ലോകം. കഴിഞ്ഞ ദിവസം അടിവസ്ത്രം മാത്രമിട്ട് ടെഹ്റാനിലെ ഇസ്‌ലാമിക് ആസാദ് സർവകലാശാല ക്യാംപസില്‍ പ്രതിഷേധിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയെങ്കിലും യുവതിയെ കുറിച്ചുള്ള ഒരു വിവരങ്ങളും അധികൃതർ പുറത്തുവിട്ടിരുന്നില്ല. Woman Disappears After Daring Underwear Protest Against Iran’s Dress Code
2022ല്‍ കൊല്ലപ്പെട്ട മഹ്സ അമിനിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധം കൂടിയായിരുന്നു വിദ്യാര്‍ത്ഥിനിയുടേത്.
വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി അടിവസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥിനിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിക്കെതിരെ ഇറാന്‍ പൊലീസ് നടപടിയെടുക്കുകയും ചെയ്തു.
യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്നും ഭർത്താവുമായി വേർപിരിഞ്ഞാണ് താമസം എന്നും സർവകലാശാല പ്രതികരിച്ചെങ്കിലും യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. യുവതി ജയിലിലാണോ അതോ വിട്ടയച്ചോ എന്ന കാര്യത്തിലും ഇനിയും വ്യക്തത വന്നിട്ടും ഇല്ല.
കഴിഞ്ഞ ദിവസമാണു ടെഹ്‌റാൻ ഇസ്‌ലാമിക് ആസാദ് സർവകലാശാല ക്യാംപസില്‍ അടിവസ്ത്രം മാത്രമിട്ട് യുവതി എത്തിയത്. അതേസമയം സ്ത്രീകളുടെ വസ്ത്രധാരണരീതി നിയന്ത്രിക്കുന്ന ഇറാനിലെ നിയമത്തിനെതിരായ പ്രതിഷേധമായി ഇതു വ്യാഖ്യാനിക്കപ്പെട്ടു. ഇന്റർനെറ്റില്‍ ഉള്‍പ്പെടെ വലിയ ചർച്ചയുമായി മാറിയിരുന്നു ക്യാംപസില്‍ യുവതി അടിവസ്ത്രമിട്ട് നടക്കുന്നതും അവരെ ആശ്ചര്യത്തോടെ ആളുകള്‍ നോക്കി നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തിനു പിന്നാലെ സുരക്ഷാ ജീവനക്കാർ യുവതിയെ കസ്റ്റഡിയിലെടുത്തിരുന്നു.
അറസ്റ്റിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി ഗ്രൂപ്പായ അമീര്‍ കബീറിന്റെ വാര്‍ത്താക്കുറിപ്പ് ഉദ്ധരിച്ച് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.
സമീപത്തുണ്ടായ കാറിന്റെ ടയറുകളില്‍ രക്തക്കറകള്‍ കണ്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരുപക്ഷെ വിദ്യാര്‍ത്ഥിനിയുടെ തല കാറില്‍ ഇടിച്ചിരിക്കാമെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ പൊലീസിന് കൈമാറിയതെന്ന് ഇസ്‌ലാമിക് ആസാദ് സര്‍വകലാശാലയിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അമീര്‍ മഹ്ജൂബ് പറഞ്ഞു.