Saturday, April 26, 2025
spot_imgspot_img
HomeNews'ഇനി ഞാൻ തിരികെവരില്ല', ഭഭര്‍ത്താവ് കാമുകിയെ കാണാൻ വിദേശത്ത് പോയി : വിവരമറിഞ്ഞ ഭാര്യ നാട്ടില്‍...

‘ഇനി ഞാൻ തിരികെവരില്ല’, ഭഭര്‍ത്താവ് കാമുകിയെ കാണാൻ വിദേശത്ത് പോയി : വിവരമറിഞ്ഞ ഭാര്യ നാട്ടില്‍ ജീവനൊടുക്കി,

‘ഇനി ഞാൻ തിരികെവരില്ല’, ഭഭര്‍ത്താവ് കാമുകിയെ കാണാൻ വിദേശത്ത് പോയി : വിവരമറിഞ്ഞ ഭാര്യ നാട്ടില്‍ ജീവനൊടുക്കി. woman commits suicide after husband leaving to ukraine for living with his lover

മുംബൈ: ഭര്‍ത്താവ് കാമുകിയെ കാണാൻ വിദേശത്തേക്ക് പോയതോടെ യുവതി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശിയായ കാജല്‍(25) ആണ് ജീവനൊടുക്കിയത്.

ഭാര്യയുടെ മരണത്തിന് പിന്നാലെ വിദേശത്തുനിന്ന് തിരിച്ചെത്തിയ ഭര്‍ത്താവ് നിതീഷ് നായരെ(26) സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.

ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായ നിതീഷ് നായര്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് യുക്രൈനിലെ കാമുകിയെ കാണാന്‍പോയത്.

ഷിപ്പിങ് കമ്ബനിയിലെ ജീവനക്കാരനാണ് നിതീഷ് നായര്‍. ജോലി സംബന്ധമായി യുക്രൈനില്‍ പോയപ്പോഴാണ് ഇയാള്‍ വിദേശ വനിതയെ പരിചയപ്പെടുന്നതും യുവതിയുമായി പ്രണയത്തിലാകുന്നതും. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കാജല്‍ തന്റെ ഭര്‍ത്താവിന്റെ പ്രണയത്തെ കുറിച്ച്‌ അറിയുന്നത്.

ഭര്‍ത്താവും കാമുകിയും ഒരുമിച്ചുള്ള ചില ചിത്രങ്ങള്‍ യുവതി കാണാനിടയായതോടെയാണ് കാജല്‍ നിതീഷ് നായരുടെ പ്രണയത്തെ കുറിച്ച്‌ അറിയുന്നത്. ഇതോടെ ഭര്‍ത്താവിനെ ബന്ധത്തില്‍നിന്ന് വിലക്കുകയും ഇനി യുക്രൈനില്‍ ജോലിക്കായി പോകരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍, നവംബര്‍ എട്ടാം തീയതി ഭാര്യയെ കബളിപ്പിച്ച്‌ നിതീഷ് യുക്രൈനിലേക്ക് കടന്നുവെന്നാണ് കാജലിന്റെ കുടുംബം നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.

മുംബൈയിലെ ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് നിതീഷ് കല്യാണിലെ വീട്ടില്‍നിന്ന് യാത്രതിരിച്ചത്. എന്നാല്‍, ഇത് കള്ളമായിരുന്നു. തുടര്‍ന്ന് യുക്രൈനിലെത്തിയ ശേഷം ഇയാള്‍ ഭാര്യയ്ക്ക് ചില സന്ദേശങ്ങളും അയച്ചു. താന്‍ യുക്രൈനില്‍ എത്തിയെന്നും ഇനി തിരികെ വരില്ലെന്നുമാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഇതോടെയാണ് യുവതി വീടിനുള്ളില്‍ ജീവനൊടുക്കിയത്.

ആത്മഹത്യയ്ക്ക് മുന്‍പ് താന്‍ മരിക്കാന്‍ പോകുകയാണെന്ന് സൂചിപ്പിച്ച് സുഹൃത്തുക്കള്‍ക്കും ചില ബന്ധുക്കള്‍ക്കും യുവതി സന്ദേശം അയച്ചിരുന്നു. ഭര്‍ത്താവിന്റെ സന്ദേശം ലഭിച്ചതിന് പിന്നാലെ അമ്മയെ വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് യുവതി കടുംകൈ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments