ലഖ്‌നൗ: പ്രണയം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. . ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം. അക്രമ ശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചു. പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇരുവരും ഉത്തർപ്രദേശിലെ കുൽഹേദിയിലെ ചാർത്തവാൽ ഗ്രാമത്തിലെ താമസക്കാരാണ്. എട്ട് വർഷമായി ഇരുവും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവഹം നിശ്ചയിച്ചു. അതിൽ അസ്വസ്ഥയായിരുന്നു യുവതി. യുവാവിനെ അവസാനമായി നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കാണാനെത്തിയപ്പോഴായിരുന്നു സംഭവം.
യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ചതായും ശേഷം സ്വന്തം കൈ ഞരമ്പുകൾ മുറിക്കാൻ ശ്രമിച്ചതായും യുവതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. യുവതിയും യുവാവും അപകടനില തരണം ചെയ്തുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.