Monday, December 9, 2024
spot_imgspot_imgspot_img
HomeCrime Newsപ്രസവപരിചരണ ചികിത്സക്കെത്തിയ യുവതിയുടെ നഗ്നദൃശ്യങ്ങൾ വീഡിയോ കോളിലൂടെ സ്വന്തം കാമുകന് നൽകി; ജീവനക്കാരി അറസ്റ്റില്‍

പ്രസവപരിചരണ ചികിത്സക്കെത്തിയ യുവതിയുടെ നഗ്നദൃശ്യങ്ങൾ വീഡിയോ കോളിലൂടെ സ്വന്തം കാമുകന് നൽകി; ജീവനക്കാരി അറസ്റ്റില്‍

മലപ്പുറം: പ്രസവ പരിചരണ കേന്ദ്രത്തിൽ പരിചരണത്തിലുള്ള യുവതിയുടെ നഗ്നദൃശ്യങ്ങൾ വീഡിയോകോളിലൂടെ കാമുകന് നല്‍കിയ സ്ത്രി അറസ്റ്റില്‍.woman arrested for send private video of another woman to her lover

മാറഞ്ചേരി പുറങ്ങ് സ്വദേശി ഉഷയാണ് പിടിയിലായത്.വെളിയങ്കോട് പ്രവർത്തിക്കുന്ന പ്രസവ പരിചരണ കേന്ദ്രത്തിലാണ് സംഭവം

യുവതി കുഴമ്ബ് തേച്ച്‌ കിടക്കുന്നതിനിടെ കാമുകന് വീഡിയോ കാൾ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട കേന്ദ്രത്തിലെ മറ്റൊരു സ്ത്രീ ഇക്കാര്യം പരിചരണത്തിലായിരുന്ന യുവതിയെ അറിയിക്കുകയായിരുന്നു.

യുവതിയുടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ജീവനക്കാരിയുടെ ഫോണില്‍ വിഡിയോ കോള്‍ കണ്ടെത്തിയതോടെ ബന്ധുക്കള്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കി. ഇതോടെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. ഇവരുടെ ആണ്‍ സുഹൃത്തിനെതിരേയും കേസെടുത്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments