ചെന്നൈ: ഭർതൃമാതാവിനെ പെട്രോൾ ഒഴിച്ച്, തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയിൽ. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ ആണ് കൊലപ്പെടുത്തിയത്.woman and her lover held for killing mother in law
സംഭവത്തില്‍ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്. ശ്വേതയും സതീഷും തമ്മിലുള്ള ബന്ധം റാണി ചോദ്യംചെയ്തതിനെ തുടർന്നാണ് കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്.
ഹോട്ടലില്‍നിന്നു വാങ്ങിയ ഫ്രൈഡ്റൈസില്‍ ഉറക്കഗുളിക ചേർത്ത ശ്വേത, അതു റാണിക്കു നല്‍കുകയായിരുന്നു. റാണി ഉറങ്ങിയ ശേഷം പെട്രോളുമായി സതീഷ് എത്തുകയും തീ കൊളുത്തുകയുമായിരുന്നു.
അതേസമയം മരണത്തില്‍ സംശയം തോന്നിയ റാണിയുടെ ഇളയ മകൻ നല്‍കിയ പരാതിയിലാണു പൊലീസ് അന്വേഷണം നടത്തിയത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് റാണിയെ പുതുച്ചേരി ജിപ്മെറില്‍ പ്രവേശിപ്പിച്ചത്. പിന്നീട്, പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തി.