Friday, April 25, 2025
spot_imgspot_img
HomeNewsസി പി എമ്മും ലീഗും തമ്മിലുള്ള ബന്ധം ദൃഢമാകുന്നു! യു ഡി എഫ് ബഹിഷ്ക്കരിച്ച നവകേരള...

സി പി എമ്മും ലീഗും തമ്മിലുള്ള ബന്ധം ദൃഢമാകുന്നു! യു ഡി എഫ് ബഹിഷ്ക്കരിച്ച നവകേരള സദസ്സിൽ ലീഗ് നേതാവ്,മുന്നണി മാറില്ലെന്ന് ആവർത്തിക്കുമ്പോഴും ‘സഹകരണ’ത്തില്‍ കുറവില്ല

കൊച്ചി: പിണറായി സർക്കാരിൻ്റെ നവകേരള സദസ് ആരംഭിച്ചതോടെ മുസ്ലിം ലീഗും സിപിഎമ്മും തമ്മിലുള്ള ബന്ധം ദൃഡമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരിക്കുകയാണ്. മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കർ നവകേരള സദസ്സിൽ പങ്കെടുത്തതോടെയാണ് ലീഗിൻ്റെ വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

With NA Abubakar’s participation in the ,navakeralasadas the relationship between the Muslim League and the CPM is being discussed again.

കോൺഗ്രസിനെ ആശങ്കയിലാഴ്ത്തി ലീഗ് സി പി എമ്മുമായി സഹകരിക്കുന്നത് അങ്ങോട്ടേക്ക് ചേക്കേറാൻ തന്നെയാണെന്നാണ് വിലയിരുത്തൽ. നവകേരള സദസ്സിനെതിരെ പ്രതികരിക്കുമ്പോൾ ലീഗിൻ്റെ പോക്കിൽ കോൺഗ്രസിനും സംരയമുയർന്നുതുടങ്ങി.

സദസ് യുഡിഎഫ് ബഹിഷ്‌കരിച്ചിരിക്കെയാണ് അബൂബക്കർ നവകേരള സദസ് വേദിയിലെത്തിയത്. കാസർകോട് മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസ്സിന്റെ പ്രഭാതയോഗത്തിലാണ് ലീഗ് സംസ്ഥാന ജനറൽ കൗൺസിൽ അംഗമായ അബൂബക്കർ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ തൊട്ടടുത്തായിരുന്നു അദ്ദേഹത്തിന് ഇരിപ്പിടം. ലീഗ് പ്രതിനിധിയായല്ല, നാടിന്റെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനാണ് നവകരേള സദസ്സിലെ പൗര പ്രമുഖരുമായുള്ള പ്രഭാതയോഗത്തിൽ പങ്കെടുത്തതെന്നയിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം.

കാസർകോട് ജില്ലയിലെ പ്രമുഖ വ്യവസായിയായ അബൂബക്കറെ പൗരപ്രമുഖൻ എന്ന നിലയിലാണ് ക്ഷണിച്ചതെന്നും കക്ഷിരാഷ്ട്രീയം നോക്കിയല്ലെന്നും സംഘാടകർ വിശദീകരിച്ചു. മന്ത്രിമാർ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ ഹാജി യോഗത്തിൽ പറഞ്ഞു. നവകേരള സദസ്സിന് അദ്ദേഹം ആശംസകൾ നേർന്നു. കാസർകോട് മേൽപ്പാലം നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാനായതിൽ സന്തോഷമുണ്ട്. ജനകീയ പ്രശ്‌നങ്ങൾ സർക്കാരിന്റെ മുന്നിൽ അവതരിപ്പിക്കുക എന്നത് തന്റെ ബാധ്യതയാണ്. നാടിന്റെ വികസനത്തിൽ എല്ലാവരും ഒന്നിക്കണം. എല്ലാവരും കൂടിയാലേ നാടാകൂ എന്ന് എല്ലാവരും ഓർക്കണം.നവകേരള സദസിനെ പ്രതീക്ഷയോടെ കാണുന്നു – അദ്ദേഹം പറഞ്ഞു.മറ്റ് വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻ എ അബൂബക്കറിനെ തങ്ങൾ ക്ഷണിച്ചതാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പറഞ്ഞു. കൂടുതൽ ലീഗ് നേതാക്കൾ വരും ദിവസങ്ങളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നവകേരള സദസിനെതിരെ സമസ്തയും രംഗത്ത് എത്തിയിരുന്നു. സദസ് ആരെ കബളിപ്പിക്കാനാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. ലോക്‌സഭ തിരെഞ്ഞെടുപ്പ് ലക്ഷ്യംവെക്കുന്നതാണ് പരിപാടിയെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് നവകേരള സദസെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.

മുസ്ലിം ലീഗ് യുഡിഎഫ് വിട്ടേക്കുമെന്ന പ്രചരണങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ .ലീഗ് ഒരിഞ്ചുപോലും മാറി നടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്തും. മുന്നണി മാറാൻ ഏതെങ്കിലും ബാങ്ക് വഴി പോകേണ്ടതില്ല. മുന്നണി മാറുമെന്ന പ്രതീക്ഷയിൽ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കിൽ അത് കളഞ്ഞേക്കുക. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ  വേദിയിലിരുത്തിയായിരുന്നു തങ്ങളുടെ പ്രസ്താവന.

മുന്നണിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് വിശ്വാസതയുടെ കാര്യത്തിൽ വഞ്ചന കാണിക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. അത് മുന്നണി ബന്ധത്തെ ബാധിക്കില്ല .വർഷങ്ങളായി തുടരുന്ന കോൺഗ്രസ്-ലീഗ് ബന്ധം കൂടുതൽ കെട്ടുറപ്പോടെ സ്വാദിഖലി തങ്ങളുടെ നേതൃത്വത്തിൽ മുന്നോട്ടു കൊണ്ടുപോകും.

യുഡിഎഫിന്‍റെ  നെടുംതൂണായി മുന്നിൽ തന്നെ ലീഗുണ്ടാകും. മോശം പെർഫോമെൻസുള്ള സംസ്ഥാന സർക്കാരിനെ മാറ്റാൻ ലീഗ് മുന്നിലുണ്ടാകുംമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

അതേസമയം ജനങ്ങളെ കബളിപ്പിച്ച സർക്കാർ അത് മറയ്ക്കാൻ നടത്തുന്ന അശ്ലീല നാടകമാണ് നവകേരള സദസ്സെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. ജനങ്ങളോട് സർക്കാർ ആകാശവാണിയാകുന്ന കാഴ്ചയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

അഞ്ച് മാസം മുമ്പ് മന്ത്രിമാർ താലൂക്ക് തല അദാലത്ത് നടത്തിയിരുന്നു. താലൂക്ക് തലത്തിൽ ലഭിച്ച പരാതികൾ പോലും ഇതുവരെ പരിഹരിച്ചിട്ടില്ല. സർക്കാരിന്റ അഴിമതി ജനജീവിതം ദുഃസഹമാക്കിയിരിക്കുകയാണ്. സപ്ലൈകോ, കെഎസ്ആർടിസി അടക്കം പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ തകർച്ചയിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.സർക്കാരിനെതിരെ യുഡിഎഫ് വിചാരണ സദസ് സംഘടിപ്പിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. 

സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം ലീഗിനെ ക്ഷണിച്ച വിഷയത്തിന് പിന്നാലെ കേരള ബാങ്കിനെതിരെ യു ഡി എഫ് സമര രംഗത്തുള്ള സമയത്ത്  കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്ലീം ലീഗ് എംഎല്‍എയെ നാമനിര്‍ദ്ദേശംചെയ്തതും വലിയ ചര്‍ച്ചയായിരുന്നു.

മലപ്പുറം ജില്ലയിൽ അടക്കം സിപിഐഎമ്മുമായി സഹകരിക്കുന്ന മുതിർന്ന സഹകാരികളെ അടക്കം മറികടന്നാണ് അബ്ദുൽ ഹമീദിനെ നാമനിർദേശം ചെയ്തത്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരെ മലപ്പുറത്തെ യുഡിഎഫ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കെയായിരുന്നു ഈ നടപടി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments