ചെന്നൈ: ചെന്നൈയിൽ പെൺവാണിഭ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്. ഭാര്യമാരെ കൈമാറ്റം (വൈഫ് സ്വാപിങ്) ചെയ്ത് പാർട്ടി നടത്തുന്ന സംഘത്തെയാണ് ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡ് പണൈയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സെന്തില്‍കുമാര്‍, കുമാര്‍, ചന്ദ്രമോഹന്‍, ശങ്കര്‍, വേല്‍രാജ്, പേരരസന്‍, സെല്‍വന്‍, വെങ്കിടേഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷൻമാരെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്തായിരുന്നു ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ചില സ്ത്രീകളെ ഇവരുടെ ഭാര്യമാരാണെന്ന് പരിചയപ്പെടുത്തുകയും ഭാര്യമാരെ ലൈംഗിക ബന്ധത്തിന് കൈമാറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയുമാണ് ഇവര്‍ ചെയ്തിരുന്നത്. 13000 രൂപ മുതല്‍ 25000 രൂപവരെ സംഘം ഈടാക്കിയിരുന്നതായും പൊലീസ് വ്യക്തമാക്കി.
ഇവരുടെ താവളങ്ങളില്‍ നിന്ന് 30-40 വയസുള്ള നിരവധി സ്ത്രീകളെയും രക്ഷപ്പെടുത്തി. സ്ത്രീകളെല്ലാം വിവാഹിതരാണെന്നും വൻതുക വാഗ്ദാനം ചെയ്താണ് ഇവരെ കെണിയില്‍ വീഴ്ത്തിയതെന്നും പൊലീസ് പറഞ്ഞു.
നിരന്തരം അപരിചിതര്‍ വന്നുപോകുകയും രാത്രിയില്‍ ഉച്ചത്തിലുള്ള പാട്ടുകേള്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് സമീപവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്തായിരുന്നു ഇവര്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. 13000 മുതല്‍ 25000 രൂപവരെ സംഘം ഈടാക്കിയിരുന്നതായും പൊലീസ് വ്യക്തമാക്കി.